കോന്നി: സോളാർ കേസിൽ സുപ്രീംകോടതി റിട്ട. ജഡ്ജിമാരുടെ നിയേമാപദേശം വീണ്ടും തേടുന്നത് ആദ്യ തീരുമാനത്തിൽ സർക്കാറിന് തെറ്റുപറ്റിയെന്ന് ഉറച്ചവിശ്വാസം ഉള്ളതുകൊണ്ടാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രണ്ടാമത് നിയേമാപദേശം തേടുകവഴി സർക്കാറിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.
സോളാർ കമീഷൻ റിപ്പോർട്ടിൽ ഇപ്പോൾ സർക്കാർ മലക്കം മറിയുകയാണ്. ആദ്യം റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് ഉറച്ചനിലപാടെടുത്ത സർക്കാർ ഇപ്പോൾ സോളാർ കമീഷൻ റിപ്പോർട്ട് നൽകാൻ കഴിയുന്ന തരത്തിൽ നിലപാടെടുക്കന്നതിനെ സ്വാഗതം ചെയ്യുന്നതായി കലഞ്ഞൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിത് മറുപടിയായി ഉമ്മൻ ചാണ്ടി പറഞ്ഞു.
എന്നാൽ, കഴിഞ്ഞ സർക്കാറിെൻറ കാലത്ത് താൻ കൊടുത്ത പരാതികൾ പരിഗണിച്ചില്ലെന്നും കൂടാതെ കേസന്വേഷണം അട്ടിമറിച്ചതായും ആരോപിച്ച് സരിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെക്കുറിച്ച്, തനിക്കറിയില്ലയെന്നുപറഞ്ഞ് ഉമ്മൻ ചാണ്ടി ഒഴിഞ്ഞുമാറി. കലഞ്ഞൂരിൽ ഇന്ദിരഗാന്ധി അനുസ്മരണവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.