തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യൽ കമീഷൻ കണ്ടെത്തലിനെ കുറിച്ച് ഉമ്മന്‍ ചാണ്ടി അടക്കം യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തശേഷം അന്വേഷണമെന്ന മുൻനിലപാടിൽനിന്ന് സർക്കാർ പിന്നാക്കംപോയി.
ബുധനാഴ്ച ചേർന്ന മന്ത്രിസഭയോഗം തുടരന്വേഷണത്തിന് തീരുമാനിെച്ചങ്കിലും ആദ്യം പൊതുവായ അന്വേഷണം മാത്രം നടത്താനാണ് തീരുമാനം. ഇൗ അന്വേഷണത്തിൽ തെളിവുകൾ ലഭിക്കുന്ന മുറക്ക് മാത്രമാകും കേസുകൾ രജിസ്റ്റർ െചയ്യുക. ഡി.ജി.പി രാജേഷ് ദിവാെൻറ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുന്ന ഉത്തരവ് ബുധനാഴ്ച രാത്രിയോടെ പുറത്തിറക്കാനാണ് നീക്കം. സുപ്രീം കോടതി മുൻ ജഡ്ജി ജ. അരിജിത് പസായത്തിെൻറ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് സർക്കാറിെൻറ പുതിയ തീരുമാനം.
അഴിമതി സംബന്ധിച്ച് അന്വേഷണമാകാമെന്ന നിയമോപദേശമാണ് ലഭിച്ചത്. ലൈംഗിക ആരോപണങ്ങളിൽ അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കൂ. പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഗൗരവംവേണം. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം നടത്തിയതാെണന്ന വ്യാഖ്യാനം വന്നേക്കാം. അതിനാല്‍ തന്നെ ലൈംഗിക പീഡനക്കേസ് നിലനില്‍ക്കുമോ എന്ന സംശയം അദ്ദേഹം നിയമോപദേശത്തില്‍ പ്രകടിപ്പിച്ചതായാണ് വിവരം. തിടുക്കത്തില്‍ കേസെടുത്താല്‍ എഫ്.ഐ.ആര് റദ്ദാക്കപ്പെടാനുൾപ്പെടെ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. അഴിമതി നിരോധന പ്രകാരമുള്ള എല്ലാ കേസുകളും റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ നിലനില്‍ക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നു.
ലൈംഗിക സംതൃപ്തി നേടിയത് അഴിമതി നിരോധന നിയമത്തിെൻറ പരിധിയില്പെടുമെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിെൻറ നിയമപരമായ സാധ്യതയും പസായത്ത് ശരിവെച്ചിട്ടുണ്ട്. അതിനാൽ സരിതയുടെ കത്തില്‍ പേരുള്ളവര്‍ക്കെതിരെ ലൈംഗിക പീഡക്കേസ് പ്രാഥമികാന്വേഷണത്തിന് ശേഷമേ എടുക്കാൻ സാധ്യതയുള്ളൂയെന്ന് വ്യക്തമായി. കേസെടുക്കുന്നത് പിന്നീട് അന്വേഷണസംഘത്തിന് തീരുമാനിക്കാമെന്നും നിയമോപദേശത്തിലുണ്ട്.
അന്വേഷണസംഘത്തെ നിയോഗിക്കുന്ന ഉത്തരവിൽ ആരോപണവിധേയർക്കെതിരെ ഏതൊക്കെ വകുപ്പുകൾ പ്രകാരം ഏതൊക്കെ കേസുകളെന്ന് പരാമർശിക്കില്ല.
കഴിഞ്ഞമാസം 11ന് വാർത്തസമ്മേളനത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ യു.ഡി.എഫ് നേതാക്കൾക്കെതിരെ അഴിമതിക്കും ബലാത്സംഗത്തിനും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.