നെടുങ്കണ്ടം: ഇന്ത്യ-പാകിസ്താന് യുദ്ധത്തില്‍ ഇന്ത്യ വിജയകൊടി പാറിച്ചതിെൻറ 50ാം വാര്‍ഷിക വേളയിൽ യുദ്ധത്തില്‍ നേരിട്ടുപങ്കെടുത്ത ഓര്‍മകള്‍ പങ്കുവെച്ച് പട്ടംകോളനി സ്വദേശിയായ പട്ടാളക്കാരന്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്ത ചോറ്റുപാറ കെ.കെ. ഉണ്ണികൃഷ്ണെൻറ ഓര്‍മകള്‍ക്ക് ഇപ്പോഴും പത്തരമാറ്റ് തിളക്കം. യുദ്ധ ദിനങ്ങള്‍ ഇന്നലെ കഴിഞ്ഞപോലെയാണ് അദ്ദേഹത്തിെൻറ ഓര്‍മകളിൽ. 83ാം വയസ്സിലും ഇൗ മുന്സൈനികെൻറ ആവേശത്തിന് ഒട്ടും കുറവില്ല.
അന്ന് ഉണ്ണികൃഷ്ണന് ഹവില്‍ദാരായിരുന്നു. അതിര്‍ത്തി മേഖലയായ രാജസ്ഥാനിലെ രാംഗഡ് സെക്ടറിലാണ് അദ്ദേഹം അണിനിരന്നത്. അനേകം സൈനികര്‍ മരിച്ചു. ഒരുപാടുപേര്‍ക്ക് പരിക്കേറ്റു. അവരുടെ ജീവത്യാഗവും രാജ്യസ്നേഹവും കൂടുതല്‍ വീറോടെ പോരാടാനുള്ള ഊര്‍ജം നല്‍കിയതായി ഉണ്ണികൃഷ്ണൻ പറയുന്നു.
1960ലാണ് പട്ടാളത്തില്‍ ചേരുന്നത്. '61ലെ ഗോവ വിമോചന യുദ്ധം, '62ലെ ചൈന യുദ്ധം, '65ലെ ഇന്‍ഡോ പാക് യുദ്ധം, '67ലെ നാഗാലൻഡ് ഓപറേഷന്, '76ലെ സിക്കിം ഓപറേഷന്, '84ലെ ബ്ലൂസ്റ്റാര്‍ ഓപറേഷന് എന്നിവയുടെ ഒക്കെ ഭാഗമാകാൻ ഈ സൈനികന് കഴിഞ്ഞു. എങ്കിലും 1971ൽ പാകിസ്താനെതിരെ വിജയക്കൊടി പാറിച്ച പോരാട്ടമാണ് ഏറെ ആവേശകരം.
28 വര്‍ഷത്തെ സൈനിക സേവനത്തിനുശേഷം ഒാണററി സുബേദാര്‍ മേജറായി അദ്ദേഹം 1988ല്‍ വിരമിച്ചു. പിന്നീട് കൃഷിയുമൊക്കെയായി മുന്നോട്ടുപോകുകയാണ്. കഴിഞ്ഞദിവസം വിമുക്ത ഭടന്മാരുടെ കൂട്ടായ്മ '71ലെ യുദ്ധത്തിെൻറ 50ാം വാര്‍ഷികത്തില്‍ ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.