തിരുവനന്തപുരം: ലോക്ഡൗണിന് ശേഷം കർശന ഉപാധികളോടെ സംസ്ഥാനത്ത് ചില ഇളവുകൾ അനു വദിക്കുന്നത് പരിഗണനയിലാണെന്ന് ധനമന്ത്രി തോമസ് െഎസക്. ഇതുസംബന്ധിച്ച കാര്യ ങ്ങൾ തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭയോഗം പരിശോധിക്കും. എല്ലാവരെയും അടച്ച ുപൂട്ടിയിടില്ല. രോഗം കുറഞ്ഞു വരുകയാണ്.
പൂർണമായും വിജയിച്ചു എന്ന് പറയാനാകില് ല. ഇത് പോര, പൂർണമായും വൈറസ് ഇല്ലാതാകണം. ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും ലക്ഷക്കണക്കിന് മലയാളികളാണ് മടങ്ങിവരുക. ഇവരെയെല്ലാം ക്വാറൻറീനിൽ പാർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നും െഎസക് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന് കേന്ദ്ര സഹായം അപര്യാപ്തമാണ്. തരാനുള്ളത് പോലും നൽകുന്നില്ല. 15,000 കോടിയുടെ കോവിഡ് പാക്കേജിൽ 230 കോടി മാത്രമാണ് ആകെയുണ്ടായത്. 15,000 കോടിയിൽ നേർ പകുതിയേ ഇപ്പോൾ സംസ്ഥാനങ്ങൾക്ക് ലഭിക്കൂ. ശേഷിക്കുന്ന തുക അടുത്ത മൂന്ന് വർഷം കൊണ്ട് ചെലവഴിക്കാനുള്ളതാണെന്നാണ് പറയുന്നത്. കോവിഡ് പ്രതിരോധിക്കാനുള്ള സാമ്പത്തിക സഹായത്തിെൻറ നിലയാണിത്. ധനകാര്യകമീഷൻ നിർദേശിച്ചത് പോലും ലഭിക്കുന്നില്ല. ഇത്തരം നീക്കങ്ങളെ രമേശ് ചെന്നിത്തല പിന്തുണക്കുന്നത് കഷ്ടമാണ്.
സംസ്ഥാന സർക്കാറിന് ഇൗമാസം 15000 കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. കേരളത്തിന് മൊത്തത്തിൽ 50,000 കോടിയുടെ നഷ്ടവും. പലിശനിരക്ക് കേന്ദ്രം കുറച്ചെങ്കിലും ഇൗ ആനുകൂല്യം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നില്ല. ബാങ്കുകൾ വായ്പ നൽകുന്നില്ല. അവർ പേടിച്ചിരിക്കുകയാണ്. ലോക്ഡൗൺ രണ്ട് മാസം കൂടി നീണ്ടാൽ ബാങ്കുകൾ വായ്പ നൽകി പ്രവർത്തിക്കുന്ന കമ്പനികൾ പൊട്ടുമെന്നതാണ് പേടിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.