പിതാവിന്റെ വോട്ട് മൊബൈലിൽ പകർത്തിയ മകൻ അറസ്റ്റിൽ

കു​ന്ദ​മം​ഗ​ലം: പി​താ​വി​ന്റെ വോ​ട്ട് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ മ​ക​ൻ അ​റ​സ്റ്റി​ൽ. ചാ​ത്ത​മം​ഗ​ലം പു​ള്ളാ​വൂ​ർ ഞ​ണ്ടാ​ടി​യി​ൽ ഹ​മീ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രാ​യ​മാ​യ​വ​ർ​ക്ക് വീ​ട്ടി​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ 22ന് ​പി​താ​വി​ന്റെ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ച മ​ക​ൻ ബാ​ല​റ്റി​ന്റെ ഫോ​ട്ടോ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​താ​ണ് കേ​സി​നാ​ധാ​രം.

കു​ന്ദ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ബൂ​ത്ത് ന​മ്പ​ർ 39ൽ ​ക്ര​മ​ന​മ്പ​ർ 31 ചാ​ത്ത​മം​ഗ​ലം പു​ള്ള​ന്നൂ​ർ ഞ​ണ്ടാ​ടി​യി​ൽ വീ​ട്ടി​ൽ മൂ​സ എ​ന്ന​യാ​ളു​ടെ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ച മ​ക​ൻ ഹ​മീ​ദ് ബാ​ല​റ്റി​ന്റെ ഫോ​ട്ടോ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു.

അ​സി. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ രാ​ജീ​വി​ന്റെ പ​രാ​തി​യി​ലാ​ണ് കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​താ​യി കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് സി.​ഐ എ​സ്. ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Son Arrested for Illegally Capturing Father's Vote on Mobile Phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.