കെ.വി. തോമസിനെതിരായ അച്ചടക്ക സമിതിയുടെ ശിപാർശ സോണിയ ഗാന്ധി അംഗീകരിച്ചു -കെ.സി വേണുഗോപാൽ

തിരുവനന്തപുരം: കെ.വി. തോമസിനെതിരായ അച്ചടക്ക സമിതിയുടെ ശിപാർശ സോണിയ ഗാന്ധി അംഗീകരിച്ചെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കെ.വി തോമസിന്‍റെ വിഷയത്തിൽ ഇനി ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

അച്ചടക്കത്തിന്‍റെ കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടതിന്‍റെ പരിപൂർണ ഉത്തരവാദിത്തം കോൺഗ്രസ് പ്രസിഡന്‍റിനാണ്. അച്ചടക്ക സമിതിയുടെ ശിപാർശ അതേപടി കോൺഗ്രസ് പ്രസിഡന്‍റ് അംഗീകരിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങളിൽ നിന്നെല്ലാം അദ്ദേഹത്തെ നീക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ പിന്നീടൊരു ചർച്ചക്ക് പ്രസക്തിയേ ഇല്ല -കെ.സി വേണുഗോപാൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​ക്ക്​ ലം​ഘി​ച്ച്​ ക​ണ്ണൂ​രി​ലെ സി.​പി.​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ പ​​ങ്കെ​ടു​ത്ത മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും എ.​ഐ.​സി.​സി അം​ഗ​വു​മാ​യ കെ.​വി. തോ​മ​സി​നെ പാ​ർ​ട്ടി​യു​​ടെ എ​ല്ലാ പ​ദ​വി​ക​ളി​ൽ ​നി​ന്നും നീ​ക്കം​ചെ​യ്യാ​നാണ് കോ​ൺ​ഗ്ര​സ്​ അ​ച്ച​ട​ക്ക സ​മി​തി ശി​പാ​ർ​ശ ചെയ്തത്. എ.​കെ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാണ് ശി​പാ​ർ​​ശ​ ചെയ്തത്.

ശ​ശി ത​രൂ​രി​നോ​ടും കെ.​വി. തോ​മ​സി​നോ​ടും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ഹൈ​ക​മാ​ൻ​ഡ്​ നി​ർ​ദേ​ശം ന​ൽ​കി​യ​പ്പോ​ൾ നേ​തൃ​ത്വ​ത്തെ മാ​നി​ച്ച്​ ശ​ശി ത​​രൂ​ർ പി​ന്മാ​റി​യെ​ങ്കി​ലും തോ​മ​സ്​ നേ​തൃ​ത്വ​ത്തെ ധി​ക്ക​രി​ച്ച്​ മു​ന്നോ​ട്ടു​പോ​യി. ഇ​ക്കാ​ര്യം തോ​മ​സ്​ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തിരുന്നു.

Tags:    
News Summary - Sonia Gandhi accepts disciplinary committee's recommendation against KV Thomas - KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.