കൊല്ലം: അഞ്ചലിൽ യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്ന സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. ഉത്രയെ(25) കൊലെപ്പടുത്തി ഇൻഷൂറൻസ് തുക തട്ടിയെടുക്കാനും പ്രതി സൂരജ് പദ്ധതിയിട്ടിരുന്നതായി സൂചന. ഉത്രയുടെ പേരിൽ വൻതുകയുടെ ഇൻഷൂറൻസ് പോളിസി എടുത്തിരുന്നു. ഇതിെൻറ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.
സൂരജിെൻറ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഉത്രക്കുണ്ടായിരുന്നു 98 പവൻ സ്വർണം കൈക്കലാക്കുന്നതിനൊപ്പം ഭീമമായ ഇൻഷൂറൻസ് തുകയും തട്ടിയെടുക്കാൻ സൂരജ് ലക്ഷ്യമിടുകയായിരുന്നുവെന്നാണ് വിവരം. അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇൻഷൂറൻസ് പോളിസി സംബന്ധിച്ച വിവരം സൂരജ് നൽകിയത്. ഒരു വർഷം മുമ്പ് ഉത്രയുെട പേരിലെടുത്ത എൽ.ഐ.സി പോളിസിയുടെ നോമിനി സൂരജ് ആണ്.
ഉത്രക്കെതിരെയുള്ള ആദ്യ കൊലപാതക ശ്രമത്തിന് ശേഷം ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം സൂരജ് എടുത്തിരുന്നു. ഈ സ്വർണം എന്തുചെയ്തെന്ന് അറിയില്ലെന്നാണ് സൂരജിെൻറ മാതാപിതാക്കൾ പറയുന്നത്.
സൂരജിെൻറയും ഇയാൾക്ക് പാമ്പിനെ നൽകിയ സുരേഷിെൻറയും കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കുകയാണ്. കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാൻ കോടതിയിൽ അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.