കൊല്ലം: മകന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് ഉത്ര വധക്കേസ് പ്രതി സൂരജിന്‍റെ അമ്മ. സൂരജിന് പാമ്പിനെ കൈകാര്യം ചെയ്യാൻ അറിയാമെന്നത് ആരോപണങ്ങൾ മാത്രമാണെന്നും അവനെന്താ പാമ്പുപിടുത്തക്കാരനാണോയെന്നും അമ്മ രേണുക മാധ്യമങ്ങളോട് പറഞ്ഞു.
ചിലര്‍ പറഞ്ഞു പതിനായിരം രൂപ കൊടുത്ത് എലിയെ പിടിക്കാന്‍ അണലിയെ വാങ്ങിയെന്ന്. അണലിയെ വാങ്ങി ഇവിടെ വിട്ടാല്‍ അത് ഉടനെ എലിയെ പിടിക്കാന്‍ പോകുമോ ? സൂരജിന്‍റെ കൂടെയുള്ള സുരേഷ് എന്നയാളെ മുമ്പ് കണ്ടിട്ടില്ല.
ഉത്ര മരിച്ച ദിവസം മുറിയില്‍ എ.സി പ്രവര്‍ത്തിച്ചിരുന്നില്ല. അവള്‍ക്ക് എ.സി ഉപയോഗിക്കാന്‍ കഴിയില്ല. കാലിന് ശസ്ത്രക്രിയ കഴിഞ്ഞതാണ്. എ.സി ഉപയോഗിച്ചാല്‍ പ്രഷര്‍ താഴും. ഉത്ര സ്ഥിരം ഏതെങ്കിലും മരുന്ന് കഴിക്കുന്നുണ്ടായിരുന്നോ എന്ന് അറിയില്ലെന്നും സൂരജിന്‍റെ അമ്മ പറഞ്ഞു.
ഞങ്ങളുടെ അറിവോടെ അടുത്തിടെ പാമ്പുപിടുത്തകാരന്‍ വീട്ടിൽ വന്നിരുന്നു. അടുത്തുള്ള വയലില്‍ വലിയ പാമ്പിനെ യും തൊട്ടടുത്ത ദിവസം വീട്ടിലെ മീന്‍കുളത്തിന് സമീപം വേറൊരു പാമ്പിനെയും കണ്ടിരുന്നു. ഇതോടെ ഇന്‍റർനെറ്റില്‍ നിന്ന് നമ്പറെടുത്ത് പാമ്പിനെ പിടിക്കാന്‍ വാവാ സുരേഷിനെ വിളിച്ചെങ്കിലും കിട്ടിയില്ല. വേറൊരാളെ കിട്ടി. അവര്‍ പിറ്റേദിവസം വന്നു തിരഞ്ഞെങ്കിലും പാമ്പിനെ കണ്ടില്ല. പാമ്പിനെ ഇനി കണ്ടാല്‍ തല്ലിക്കൊല്ലരുതെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.