കൊച്ചി: മതത്തെ കൂട്ടുപിടിച്ച് വോട്ട് തേടിയെന്നാരോപിച്ച് തൃക്കാക്കര എം.എൽ.എ ഉമ തോമസിനെതിരെ ഹൈകോടതിയിൽ ഹരജി. സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ദിലീപാണ് ഹരജി സമർപ്പിച്ചത്. ഉമ തോമസ് നാമനിർദേശ പത്രികക്കൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയില്ലെന്നും ഹരജിയിൽ പറയുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷമാണ് ഉമ തോമസ് നേടിയിരുന്നത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 54.2 ശതമാനവും ഉമ നേടിയിരുന്നു. 1,34,238 വോട്ടുകളിൽ 72,770 വോട്ടാണ് ലഭിച്ചത്. ഇടതുമുന്നണി സ്ഥാനാർഥി ജോ ജോസഫിന് 47,758 വോട്ടും ബി.ജെ.പി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണന് 12,957 വോട്ടുമാണ് നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.