ഷൊർണൂർ: നീതി കിട്ടുമെന്ന പ്രതീക്ഷ അസ്ഥാനത്തായെന്ന് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചു. ഗോവിന്ദച്ചാമിയുടെ ചെയ്തികൾ മൂലമാണ് മകൾ മരിച്ചത്. പ്രതിക്ക് കീഴ്കോടതി വധശിക്ഷ നൽകിയെങ്കിലും സുപ്രീംകോടതി അത് റദ്ദാക്കുകയായിരുന്നു. തിരുത്തൽ ഹരജി തള്ളിയതിലും ദുഃഖമുണ്ടെന്ന് സുമതി പറഞ്ഞു. 2011 ഫെബ്രുവരി ഒന്നിന് രാത്രി ഒമ്പതരയോടെയാണ് വള്ളത്തോൾ നഗർ റെയിൽേവ സ്േറ്റഷന് സമീപമുള്ള ട്രാക്കിൽ ഗുരുതരമായ പരിക്കുകളോടെ സൗമ്യയെ കണ്ടെത്തിയത്.
എറണാകുളം-ഷൊർണൂർ പാസഞ്ചർ കടന്നുപോയതിന് ശേഷം ട്രാക്കിൽനിന്ന് തുടർച്ചയായ ഞരക്കം കേട്ട് ടോർച്ചുമായി ചെന്ന സമീപത്തെ വീട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന സൗമ്യയെ ആദ്യം കണ്ടത്. ഇരുൾ മൂടിക്കിടക്കുന്ന പ്രദേശമായിരുന്നു അത്. പരിസരവാസികളും നാട്ടുകാരും ചേർന്ന് ഉടനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷൊർണൂർ സ്വദേശിനിയാണെന്ന വിവരം മാത്രമേ എല്ലാവർക്കും ഉണ്ടായിരുന്നുള്ളൂ. ഫെബ്രുവരി ആറിനാണ് സൗമ്യ മരിച്ചത്.
തോൽവിക്ക് കാരണം സർക്കാറിെൻറ വീഴ്ച –ചെന്നിത്തല
സുപ്രീംകോടതിയില്‍ സൗമ്യ വധക്കേസിെൻറ പരിഗണനഘട്ടത്തില് സംസ്ഥാന സര്‍ക്കാറിൽനിന്നുണ്ടായ വീഴ്ചയാണ് തിരുത്തല്‍ ഹരജിയും തള്ളുന്നതിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിചാരണ കോടതിയിലും ഹൈകോടതിയിലും കേസ് സമർഥമായി കൈകാര്യംചെയ്ത അഭിഭാഷകെൻറയും അന്വേഷണസംഘത്തിെൻറയും സേവനം സുപ്രീംകോടതിയില്‍ ഉറപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല.
സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിനല്കാന് പോലും സംസ്ഥാനത്തിെൻറ അഭിഭാഷകര്‍ക്കായില്ല. ജിഷ കേസിലെങ്കിലും ഇൗ അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതകാട്ടണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.