തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) നേരത്തെ എത്തി. സാധാരണയേക്കാൻ മൂന്നു ദിവസം നേരത്തെയാണ് കാലവർഷം എത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാധ്യമങ്ങളെ അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയെന്നും ജൂൺ 30 വരെ കനത്ത മഴ ലഭിക്കുമെന്നുമാണ് റിപ്പോർട്ട്.
ജൂൺ 30 വരെ രാത്രി ഏഴു മുതൽ പുലർച്ചെ എഴുവരെ മലയോര മേഖലയിലേക്കുള്ള യാത്ര വിനോദസഞ്ചാരികൾ ഒഴിവാക്കണമെന്നും കടലിലും പുഴകളിലും നീർച്ചാലുകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കാലവർഷം ശക്തമായതിനെ തുടർന്ന് തലസ്ഥാനത്തും ജില്ലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ കൺട്രോൾ റൂമുകൾ തുറന്നു. പൊതുജനങ്ങൾ അടിയന്തരഘട്ടത്തിൽ കൺട്രോൾ റൂമുകളിൽ ബന്ധപ്പെട്ട് സഹായം തേടണമെന്നും നിർദേശമുണ്ട്.
സംസ്ഥാന കൺട്രോൾ റൂം: 1079, 9495323497, 9995378870, 8281737129, 9495482815. കാസർകോട്: 9496419781, 0499 4257700. കണ്ണൂർ: 9447016601, 0497 2713266. വയനാട്: 9447525745, 04936 204151. കോഴിക്കോട്: 8547950763, 0495 2371002. മലപ്പുറം: 9605073974, 0483 2736320. പാലക്കാട്: 9847864766, 0491 2505309. തൃശൂർ: 9446141656, 0487 2362424. എറണാകുളം: 9744091291, 0484 2423513. ഇടുക്കി: 9446151657, 04862233111. കോട്ടയം: 9446052429, 0481 2562201. ആലപ്പുഴ: 9496548165, 0477 2238630. പത്തനംതിട്ട: 9946022317, 0468 2322515. കൊല്ലം: 9061346417, 0474 2794002. തിരുവനന്തപുരം: 9495588736, 0471 2730045.
ജില്ലകളിൽ നിന്ന് ടോൾ ഫ്രീ നമ്പറായ 1077ലേക്കും വിളിക്കാം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ചോ ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ചോ പൊതുജനങ്ങൾക്ക് പരാതികളുണ്ടെങ്കിൽ റവന്യൂ മന്ത്രിയെ നേരിട്ട് അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.