സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ; ഐ.പി.എസ് തലപ്പത്ത് മാറ്റം

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായിരുന്ന സി.എച്ച്. നാഗരാജുവിനെ മാറ്റി ജി. സ്പർജൻ കുമാറിനെ നിയമിച്ചു. ദക്ഷിണ മേഖല ഐ.ജിയുടെ പൂർണ അധിക ചുമതലയും അദ്ദേഹം വഹിക്കും. സി.എച്ച്. നാഗരാജുവിനെ പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറാക്കി.

കോർപറേഷനിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായിരുന്ന സഞ്ജീബ് കുമാർ പട്‌ജോഷിയെ മനുഷ്യാവകാശ കമീഷനിൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറലാക്കി. ഐ.ജി പി. പ്രകാശിനെ മനുഷ്യാവകാശ കമീഷനിൽനിന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജിയാക്കി. അവധിക്കുശേഷം തിരിച്ചെത്തിയ ഡി.ഐ.ജി സതീഷ് ബിനോയെ പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേഷൻ ഡി.ഐ.ജിയാക്കി. .

ക്രൈം റെേക്കാഡ്‌സ് ബ്യൂറോയിൽ സൂപ്രണ്ടായ സി. ബാസ്റ്റിൻ സാബുവിനെ വിമൻ ആൻഡ് ചിൽഡ്രൻ സെല്ലിൽ എ.ഐ.ജിയാക്കിയും നിയമിച്ചു. തൃശൂർ കമീഷണർ സ്ഥാനത്തുനിന്ന് നേരത്തേ മാറ്റിയ അങ്കിത് അശോകനെ സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ചിലെ ടെക്‌നിക്കൽ ഇന്റലിജൻസിൽ സൂപ്രണ്ടായി നിയമിച്ചു.

Tags:    
News Summary - Sparjan Kumar, Thiruvananthapuram City Police Commissioner; Change in IPS post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.