സാധാരണക്കാർക്ക് പൊലീസിനെ പേടിച്ച് ജീവിക്കേണ്ട അവസ്ഥ: സ്പീക്കർ

തിരുവനന്തപുരം: സാധാരണക്കാർക്ക് പൊലീസിനെ ഭയപ്പാടോടെ കാണേണ്ട അവസ്ഥ നിർഭാഗ്യകരമാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയ ഹാളിൽ ചേർന്ന പ്രത്യേക സഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്ക് പോലീസിനെ സമീപിക്കാൻ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും സ്പീക്കർ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തിന്‍റെ വക്താക്കളായി മാറാൻ ജനപ്രതിനിധികൾക്ക് സാധിക്കുന്നില്ലെന്നും സ്പീക്കർ കുറ്റപ്പെടുത്തി. -

ആദ്യ നിയമസഭാ സമ്മേളന അനുസ്മരണത്തിന്‍റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്തിയാണ് സഭ നടപടിക്രമങ്ങളിലേക്ക് കടന്നത്. പതിവുപോലെ ചോദ്യത്തരവേള 8.30 മുതല്‍ 9.30 വരെയായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂര്‍ ആദ്യ നിയമസഭയെ അനുസ്മരിച്ച് കക്ഷി നേതാക്കള്‍ സംസാരിച്ചു. ചരിത്രപ്രാധാന്യമായ ഈ സമ്മേളനത്തില്‍ തന്നെ സ്കൂളുകള്‍ മലയാളം നിര്‍ബന്ധമാക്കുന്ന ബില്ലും അവതരിപ്പിക്കും. സമ്മേളനത്തിന്‍റെ ചരിത്രപ്രാധാന്യം പരിഗണിച്ച് എം എം മണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം പ്രതിപക്ഷം ഒഴിവാക്കി.

കേരള നിയമസഭയുടെ ആദ്യസമ്മേളനം ചേർന്നിട്ട് 60 വർഷം പൂർത്തിയാകുന്ന ദിവസമാണ് അതേ സഭ ഹാളിൽ മുഴുദിന സഭാസേമ്മളനം ചേരുന്നത്. ഇ.എം.എസ് മുതൽ ഇ.കെ. നായനാർ വരെയുള്ള യുഗപുരുഷന്മാർ മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ അനുസ്മരിക്കുന്ന വ്യാഴാഴ്ചയിലെ സമ്മേളനത്തിൽ പലരും പഴയസഭയിൽ അംഗങ്ങളാണ്. പഴയ സഭാഹാളിൽ അവസാനസമ്മേളനം നടന്നത് ഇ.കെ. നായനാർ മുഖ്യമന്ത്രിയും എം. വിജയകുമാർ സ്പീക്കറും ആയിരിക്കെ 1998 ജൂണ്‍ 29നായിരുന്നു.

 

Tags:    
News Summary - Speaker Sreeramakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.