തിരുവനന്തപുരം: നിയമസഭ വജ്രജൂബിലി ആഘോഷ നോട്ടീസുമായി ബന്ധപ്പെട്ട വിവാദം ഖേദകരമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍െറ ഓഫിസ്.
നോട്ടീസില്‍ പ്രഥമ മുഖ്യമന്ത്രിയായ ഇ.എം.എസിന്‍െറ ചിത്രം വന്നത് സ്വാഭാവികം മാത്രമാണ്. ഗാന്ധിജിയുടെ പ്രതിമയുടെ ചിത്രം ബോധപൂര്‍വം ഒഴിവാക്കിയിട്ടില്ല. നിയമസഭയെ ബോധപൂര്‍വം വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
നോട്ടീസില്‍ ഗാന്ധിജിയുടെയും ദേശീയനേതാക്കളുടെയും പ്രതിമകളുടെ ചിത്രം ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം.
അതേസമയം, വജ്രജൂബിലി ആഘോഷ നോട്ടീസില്‍ രാഷ്ട്രപിതാവിനെയും രാഷ്ട്രശില്‍പിയെയും ഭരണഘടനാ ശില്‍പിയെയും ആഘോഷ കമ്മിറ്റി തമസ്കരിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി മുന്‍ സ്പീക്കര്‍ കൂടിയായ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ സ്പീക്കര്‍ക്ക് കത്തയച്ചു.
നിയമസഭാ കവാടത്തിനുമുന്നില്‍ മഹാത്മജിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്‍െറയും ഡോ. ബി.ആര്‍. അംബേദ്കറുടെയും പ്രതിമകളും അല്‍പംദൂരെ ഇ.എം.എസിന്‍െറ പ്രതിമയുമാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇ.എം.എസിന്‍െറ പ്രതിമയുടെ ചിത്രം മാത്രമാണ് നോട്ടീസില്‍ കാണുന്നത്. ഇത് തികഞ്ഞ അനൗചിത്യവും ദേശീയനേതാക്കളോടുള്ള അനാദരവുമാണെന്നും കത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.