കോട്ടയം: സംസ്ഥാനത്തെ റോഡുകളുടെയും പാലങ്ങളുടെയും നവീകരണത്തിനും സംരക്ഷണത്തിനും മാത്രമായി പൊതുമരാമത്ത് വകുപ്പ് പ്രത്യേക റോഡ് മെയിൻറനൻസ് വിങ് (ആർ.എം.ഡബ്ലിയു) രൂപവത്കരിച്ചു. നിർമാണം പൂർത്തിയാക്കിയതും പണി നടക്കുന്നതുമായ മുഴുവൻ റോഡുകളുടെയും പാലങ്ങളുടെയും സംരക്ഷണവും നവീകരണവും മേലിൽ റോഡ് മെയിൻറനൻസ് വിങ്ങിനാണ്. നിർമാണ വേളയിൽ അടിയന്തര പരിശോധനയടക്കം അധികാരങ്ങളും പുതിയ വകുപ്പിനു നൽകി. റോഡ് മെയിൻറനൻസ് വിങ്ങിെൻറ ചുമതല ചീഫ് എൻജിനീയർ-മെയിൻറനൻസിനാണ്. പുതിയ ചീഫ് എൻജിനീയറായി ബേബി ജോണിെന പൊതുമരാമത്ത് വകുപ്പ് നിയമിച്ചു.
രാജ്യത്ത് ആദ്യമായാണ് പാലങ്ങളുടെയും റോഡുകളുടെയും പ്രത്യേക സംരക്ഷണത്തിനു മാത്രമായി വകുപ്പ് രൂപവത്കരിക്കുന്നതെന്ന് പി.ഡബ്ല്യു.ഡി ഉന്നതർ അറിയിച്ചു. നിർമാണ ഘട്ടത്തിലും ശേഷവും റോഡുകളും പാലങ്ങളും മെയിൻറനൻസ് വിങ് പരിശോധിക്കും. അപാകത കണ്ടെത്തിയാൽ കരാറുകാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ആവശ്യമെങ്കിൽ തകരാർ കാണുന്ന ഭാഗം വീണ്ടും പൊളിച്ചുപണിയുന്നതടക്കം നടപടിയും സ്വീകരിക്കും. ഏനാത്ത് പാലവും പമ്പ പാതയിലെ കണമല പാലവും അപകടാവസ്ഥയിലായതാണ് പുതിയ വകുപ്പ് ആദ്യമായി പരിശോധിക്കുക.
പുതിയ റോഡുകളുടെ വികസനത്തിന് ആധുനിക സംവിധാനങ്ങൾ ഉപേയാഗിക്കുന്നതിെൻറ ചുമതലയും പുതിയ വകുപ്പിനാണ്. കരാറുകാരോട് ഒരുകാരണവശാലും വിട്ടുവീഴ്ച പാടില്ലെന്നാണ് വകുപ്പിനു നൽകിയ നിർദേശം. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനു കീഴിൽ നിലവിൽ 1.50 ലക്ഷം കി.മീ. റോഡുണ്ട്. ഇതിൽ 6000 കി.മീ. ദേശീയ, സംസ്ഥാന പാതകളാണ്. 27,470 കി.മീ. മേജർ ജില്ല റോഡുകളും ഉണ്ട്. വകുപ്പിെൻറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ജില്ലതലത്തിലും പുതിയ വിങ്ങ് ഏർപ്പെടുത്തുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.