സൂചിപ്പാറക്കും പോത്തുകല്ലിനുമിടയിൽ ഇന്ന് പ്രത്യേക തിരച്ചിൽ; രക്ഷാപ്രവർത്തകരെ എയർലിഫ്റ്റ് ചെയ്യും

മേപ്പാടി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടി സൂചിപ്പാറക്കും പോത്തുകല്ലിനുമിടയിലെ സൺറൈസ് വാലി മേഖലയിൽ ഇന്ന് പ്രത്യേക തിരച്ചിൽ നടത്തും. ഇതിനായി രക്ഷാപ്രവർത്തകരെ സൺറൈസ് വാലിയിലേക്ക് ഹെലികോപ്ടറിലെത്തിക്കും. സാധാരണ തിരച്ചിൽ സംഘങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത മേഖലയാണിത്.

സൈന്യത്തിലെയും വനംവകുപ്പിലെയും 12 ഉദ്യോഗസ്ഥരാണ് തിരച്ചിലിനിറങ്ങുക. ഇവർ ആറ് പേരുള്ള രണ്ട് സംഘമായി സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരുകരകളിലും തിരച്ചിൽ നടത്തും. ഇവരെയും കൊണ്ടുള്ള വ്യോമസേന ഹെലികോപ്ടർ കൽപ്പറ്റയിൽ നിന്ന് പുറപ്പെടും. മൃതദേഹങ്ങൾ കണ്ടെത്തിയാൽ മേപ്പാടിയിലേക്ക് എയർലിഫ്റ്റ് ചെയ്യും.

180 പേരെയാണ് ഉരുൾപൊട്ടലിൽ ഇനി കണ്ടെത്താനുള്ളത്. ആകെ മരണം 402 ആയി. തിരിച്ചറിയാത്ത മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും ഇന്നലെ പുത്തുമലയിൽ സംസ്കരിച്ചു. ചാലിയാർ പുഴയിലെ തിരച്ചിലിൽ 76 മൃതദേഹങ്ങളും 159 ശരീരഭാഗങ്ങളുമാണ് ഇതുവരെ ലഭിച്ചത്.

Tags:    
News Summary - Special rescue operation in between soochippara and pothukallu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.