ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ സി.പി.എമ്മിന് വേണ്ടപ്പെട്ടവർ ഉണ്ടാകുമെന്ന് വി.ഡി സതീശൻ; പ്രത്യേക സംഘം അന്വേഷിക്കണം

എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ തട്ടിപ്പ് സംബന്ധിച്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യഥാർഥ പ്രതികൾ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകരുത്. അന്വേഷണം പൂർത്തിയാകുമ്പോൾ തട്ടിപ്പിന് പിന്നിൽ സി.പി.എമ്മിന് വേണ്ടപ്പെട്ടവർ ഉണ്ടാകുമെന്നും സതീശൻ ആരോപിച്ചു.

പ്രളയ ഫണ്ട് തട്ടിപ്പിൽ നടന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിൽ നടക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ദുരിതാശ്വസ നിധി തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം ഏതുവിധത്തിലാണ് പോകുന്നതെന്ന് പ്രതിപക്ഷം നിരീക്ഷിക്കും. ആരെയെങ്കിലും രക്ഷപ്പെടുത്താൻ സർക്കാർ ശ്രമിച്ചാൽ പ്രതിപക്ഷം ഇടപെടുമെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Special team should investigate Chief minister relief fund scam - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.