കോട്ടയം: ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്നോടിയായി ദക്ഷിണ റെയില്‍വേ കൊല്ലം-ചെന്നൈ സെക്ടറില്‍ നവംബര്‍ മുതല്‍ ജനുവരിവരെ പ്രത്യേക ട്രെയിനുകള്‍ ഓടിക്കും. ചെന്നൈ-കൊല്ലം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളിലും കൊല്ലം-ചെന്നൈ ദൈ്വവാര സൂപ്പര്‍ ഫാസ്റ്റ് (ഫെയര്‍ സ്പെഷല്‍) ചൊവ്വ, വ്യാഴം ദിവസങ്ങളിലും സര്‍വിസ് നടത്തും. കാട്പാടി, സേലം, ഈറോഡ്, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്പെഷല്‍ ട്രെയിനിന് സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
ചെന്നൈ-കൊല്ലം-ചെന്നൈ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ (06043) ഡിസംബര്‍ രണ്ടു മുതല്‍ ജനുവരി 13വരെ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 10.30ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് ശനിയാഴ്ചകളില്‍ ഉച്ചക്ക് 2.10ന് കൊല്ലം ജങ്ഷനില്‍ എത്തും. കൊല്ലം-ചെന്നൈ സെന്‍ട്രല്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് (സ്പെഷല്‍ ഫെയര്‍ സ്പെഷല്‍, 06044) ഡിസംബര്‍ നാലു മുതല്‍ ജനുവരി 15വരെ എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 3.35ന് കൊല്ലം ജംങ്ഷനില്‍നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 7.15ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
ചെന്നൈ-എഗ്മോര്‍, കൊല്ലം-ചെന്നൈ എഗ്മോര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ (06045) 19 മുതല്‍ ജനുവരി 14വരെ എല്ലാ ശനിയാഴ്ചകളിലും രാത്രി 10.40ന് ചെന്നൈ എഗ്മോറില്‍നിന്ന് തിരിച്ച് ഞായറാഴ്ച ഉച്ചക്ക് 2.15ന് കൊല്ലത്ത് എത്തും. കൊല്ലം-ചെന്നൈ എഗ്മോര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ (06046) 20 മുതല്‍ ജനുവരി 15വരെ എല്ലാ ഞായറാഴ്ചകളിലും രാത്രി 9.20ന് കൊല്ലം ജങ്ഷനില്‍നിന്ന് തിരിച്ച് തിങ്കളാഴ്ച ഉച്ചക്ക് 12.40ന് ചെന്നൈ എഗ്മോറില്‍ എത്തും. ആര്‍ക്കോണം, കാട്പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, പൊത്തനൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍ കായംകുളം എന്നിവിടങ്ങളിലും സ്റ്റോപ് ഉണ്ടാകും. ചെന്നൈ സെന്‍ട്രല്‍ കൊല്ലം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ ( 06047) 16 മുതല്‍ ജനുവരി 18വരെ എല്ലാ ബുധനാഴ്ചകളിലും രാത്രി 10.30ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച ഉച്ചക്ക് 2.10ന് കൊല്ലം ജങ്ഷനില്‍ എത്തും.
കൊല്ലം-ചെന്നൈ പ്രതിവാര സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ (06048) 17 മുതല്‍ ജനുവരി 19വരെ എല്ലാ വ്യാഴാഴ്ചകളിലും രാത്രി 9.10ന് കൊല്ലം ജംങ്ഷനില്‍നിന്ന് തിരിച്ച് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനു ചെന്നൈയില്‍ എത്തും. ആര്‍ക്കോണം, കാട്പാടി, ജോലാര്‍പേട്ട, സേലം, ഇറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റേപ് ഉണ്ടാകും. ചെന്നൈ-കൊല്ലം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ (06049) 22 മുതല്‍ ജനുവരി 17വരെ എല്ലാ ചൊവ്വാഴ്ചകളിലും രാത്രി 10.30ന് ചെന്നൈ സെന്‍ട്രല്‍നിന്ന് പുറപ്പെട്ട് ബുധനാഴ്ചകളില്‍ ഉച്ചക്ക് 2.10ന് കൊല്ലം ജങ്ഷനില്‍ എത്തും.
കൊല്ലം-ചെന്നൈ സെന്‍ട്രല്‍ പ്രതിവാര സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ (06050) 23 മുതല്‍ ജനുവരി 18വരെ എല്ലാ ബുധനാഴ്ചകളിലും രാത്രി 9.10ന് കൊല്ലം ജങ്ഷനില്‍നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ചെന്നൈ സെന്‍ട്രലില്‍ എത്തും. ആര്‍ക്കോണം, കാട്പാടി, ജോലാര്‍പേട്ട, സേലം, ഇറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.