കൊച്ചി: ഉത്സവ സീസണിലെ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ പ്രത്യേക സർവിസ് ഏർപ്പെടുത്തി. മകരവിളക്ക്, പൊങ്കൽ പ്രത്യേക നിരക്ക് ട്രെയിൻ കൊച്ചുവേളിയിൽനിന്ന് ചെന്നൈ സെൻട്രലിലേക്ക് സർവിസ് നടത്തും. തിങ്കളാഴ്ച പുലർച്ചക്ക് രണ്ടിന് പുറപ്പെടുന്ന ട്രെയിൻ (06028) വൈകീട്ട് 7.50ന് ചെന്നൈയിലെത്തും. 10 സ്ലീപ്പർ ക്ലാസ്, മൂന്ന് സെക്കൻഡ് ക്ലാസ് കോച്ചുകളുണ്ട്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോളാർപ്പേട്ട, കാട്പ്പടി, ആരക്കോണം, പേരാമ്പൂർ എന്നിവിടങ്ങളിൽ നിർത്തും.
കൊച്ചുവേളി-ഹൈദരാബാദ് പ്രത്യേക നിരക്ക് ട്രെയിൻ (07116) 22 മുതൽ ഏപ്രിൽ രണ്ട് വരെ സർവിസ് നടത്തും. കൊച്ചുവേളിയിൽനിന്ന് തിങ്കളാഴ്ചകളിൽ രാവിലെ 7.45ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചക്ക് രണ്ടിന് ഹൈദരാബാദ് എത്തും. ഒരോ സെക്കൻഡ്, തേഡ് എ.സി, 16 സ്ലീപ്പർ ക്ലാസ് കോച്ചുകളാണുള്ളത്. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഇൗറോഡ്, സേലം, ജോളാർപ്പേട്ട, വനിയമ്പാടി, ആമ്പൂർ, കാട്പ്പടി, ചിറ്റൂർ, തിരുപ്പതി, റെനിഗുണ്ട, ഗുഡൂർ, നെല്ലൂർ, ഒങ്കോൾ, തെനാലി, ഗുണ്ടൂർ, പിദുഗുരല്ല, നൽഗൊണ്ട, സെക്കന്ദരാബാദ് എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.