യാത്രാതിരക്ക്: ഡിസംബറില്‍ പ്രത്യേക ട്രെയിനുകള്‍

കോയമ്പത്തൂര്‍: സീസണിലെ യാത്രാതിരക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെ ചെന്നൈ എഗ്മോര്‍-തിരുനല്‍വേലി, എറണാകുളം ജങ്ഷന്‍-വേളാങ്കണ്ണി റൂട്ടുകളില്‍ ഡിസംബറില്‍ സ്പെഷല്‍ ഫെയര്‍ ട്രെയിനുകള്‍ സര്‍വിസ് നടത്തുമെന്ന് തെന്നിന്ത്യന്‍ റെയില്‍വേ അറിയിച്ചു. ചെന്നൈ എഗ്മോര്‍-തിരുനല്‍വേലി എക്സ്പ്രസ് (06001) ചെന്നൈ എഗ്മോറില്‍നിന്ന് ഡിസംബര്‍ ഒമ്പതിന് രാത്രി 9.05ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.45ന് തിരുനല്‍വേലിയില്‍ എത്തിച്ചേരും. പ്രസ്തുത ട്രെയിനില്‍ രണ്ട് എ.സി രണ്ട് ടയര്‍, രണ്ട് എ.സി മൂന്ന് ടയര്‍, 10 സ്ളീപ്പര്‍ ക്ളാസ് കോച്ചുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എറണാകുളം ജങ്ഷന്‍-വേളാങ്കണ്ണി എക്സ്പ്രസ് (06016) ഡിസംബര്‍ ഒന്ന്, എട്ട് തീയതികളില്‍ എറണാകുളം ജങ്ഷനില്‍നിന്ന് രാത്രി 8.15ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.30ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും. വേളാങ്കണ്ണി-എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് (06015) ഡിസംബര്‍ രണ്ട്, ഒമ്പത് തീയതികളില്‍ വേളാങ്കണ്ണിയില്‍നിന്ന് ഉച്ചക്ക് 2.20ന് പുറപ്പെട്ട് പിറ്റേദിവസം പുലര്‍ച്ചെ 4.15ന് എറണാകുളത്ത് എത്തിച്ചേരും. ബുധനാഴ്ച മുതല്‍ ഈ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു.

 

Tags:    
News Summary - special train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.