തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളിയില്‍നിന്ന് നിസാമുദ്ദീന്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പ്രതിവാര പ്രത്യേക ട്രെയിന്‍ സര്‍വിസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. കൊച്ചുവേളി-നിസാമുദ്ദീന്‍ എ.സി സ്പെഷല്‍ ട്രെയിന്‍ (04425) നവംബര്‍ 7,14,21,28 തീയതികളില്‍ (തിങ്കളാഴ്ച) രാത്രി 11ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് വ്യാഴാഴ്ചകളില്‍ പുലര്‍ച്ചെ മൂന്നിന് നിസാമുദ്ദീനിലത്തെും. ഒരു ഫസ്റ്റ് എ.സി, അഞ്ച് ടു ടയര്‍ എ.സി , 11 ത്രീടയര്‍ എ.സി എന്നിവയുണ്ടാകും.
കൊച്ചുവേളി-ഹൈദരാബാദ് സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ (07116) നവംബര്‍ 7,14,21,28 തീയതികളില്‍ രാത്രി 8.15ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് ബുധനാഴ്ചകളില്‍ പുലര്‍ച്ചെ 3.30ന് ഹൈദരാബാദില്‍ എത്തും. ഒരു എ.സി ടു ടയര്‍, രണ്ട് എ.സി ത്രീടയര്‍, പത്ത് സ്ളീപ്പര്‍ ക്ളാസ് എന്നിവയുണ്ടാകും. കേരളത്തില്‍ കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.