തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സർക്കാറിെൻറ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനിയില്‍ സ്പെഷാലിറ്റി ഒ.പികള്‍ സജ്ജമാക്കിയതായി ആരോഗ്യവകുപ്പ്.
കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ സഞ്ജീവനി. സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ഉൾപ്പെടെ 35ല്‍ പരം വിവിധ ഒ.പി സേവനങ്ങളാണ് ഇതുവഴി നല്‍കുന്നത്.
തുടര്‍ ചികിത്സക്കും കോവിഡ് രോഗികള്‍ക്കും ഐസൊലേഷനിലുള്ളവര്‍ക്കും ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് ഉള്‍പ്പെടെ എല്ലാവര്ക്കും ഇ സഞ്ജീവനി വഴി ഡോക്ടര്‍മാരുടെ സേവനം തേടാം. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാല്‍ അവഗണിക്കാതെ ഇ സഞ്ജീവനിയില്‍ വിളിച്ച് സംശയങ്ങള്‍ ദൂരീകരിക്കാം.
ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് ജനറല്‍ ഒ.പി പ്രവര്‍ത്തിക്കുന്നത്. ഏതുവിധ അസുഖത്തിനും ചികിത്സ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം. സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ആവശ്യമുള്ളവരെ അതത് വിഭാഗങ്ങളിലേക്ക് റഫര്‍ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.