പാലക്കാട്: ജില്ലയിലെ കള്ള് വ്യാപാരികൾക്ക് അതിർത്തി കടന്ന് സ്പിരിറ്റ് എത്തുന ്നുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന ഉൗർജിതമാക്കി. ചിറ്റൂര ിലെ 5000ത്തോളം ഏക്കർ വരുന്ന തെങ്ങിൻ തോട്ടങ്ങളിൽ 130 പേരടങ്ങുന്ന എക്സൈസ് സംഘം പരിശോ ധന നടത്തി. അതിർത്തി കേന്ദ്രീകരിച്ച് സ്പിരിറ്റ് മാഫിയ പിടിമുറുക്കുന്നുവെന്നും കള ്ളിൽ സ്പിരിറ്റും ലഹരി മരുന്നുകളും ചേർക്കുന്നതുമായ വിവരങ്ങളുടെ അടിസ്ഥാനത്തില ാണ് നടപടി. ചിറ്റൂരിൽ ഉൽപാദിപ്പിച്ച് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിന് എത്തിക്കുന്ന കള്ളിൽ മായം ചേർക്കുന്നുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് എക്സൈസ് െഡപ്യൂട്ടി കമീഷണർ വി.പി. സുലേഷ് കുമാർ പറഞ്ഞു.
തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന െചമ്മണാമ്പതി മുതൽ വേലംകുളം വരെയുള്ള തോട്ടങ്ങളിലാണ് ചൊവ്വാഴ്ച പരിേശാധന നടത്തിയത്. കള്ളിൽ സ്പിരിറ്റ് കലർത്തുന്നത് വ്യാപകമല്ലെങ്കിലും അടുത്തിടെയായി പിടികൂടിയ സ്പിരിറ്റ് കടത്തുകളിൽ പലർക്കും കള്ള് വ്യാപാരവുമായി ബന്ധമുള്ളതാണ് എക്സൈസ് അധികൃതരിൽ സംശയം ജനിപ്പിക്കുന്നത്.
ചിറ്റൂരിൽനിന്ന് വിവിധ ഭാഗങ്ങളിലേക്ക് കള്ള് വിതരണത്തിന് കൊണ്ടുപോകുന്ന വാഹനങ്ങളിൽനിന്ന് സാമ്പിളുകൾ സംഘം ശേഖരിച്ചു. ചിറ്റൂരിലെ വിവിധ കള്ളുഷാപ്പുകളിലും പരിശോധന നടത്തി.
ചിറ്റൂർ താലൂക്കിൽ കള്ള് ചെത്താൻ 1300 പെർമിറ്റുകളാണ് നൽകിയിരിക്കുന്നത്. ഇവയിൽനിന്നായി 2.25 ലക്ഷം ലിറ്റർ കള്ളാണ് ഉൽപാദിപ്പിക്കുന്നത്. അതേസമയം, കഴിഞ്ഞമാസങ്ങളിൽ കടുത്ത വേനലും കീടങ്ങളുടെ ആക്രമണവും ചിറ്റൂരിൽനിന്നുള്ള കള്ളുൽപാദനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇൗ സമയത്ത് സ്പിരിറ്റ് കടത്തൽ കൂടിയതും എക്സൈസ് ഗൗരവകരമായാണ് കാണുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സി.പി.എം അത്തിമണി മുൻ ബ്രാഞ്ച് സെക്രട്ടറിയും പെരുമാട്ടി ലോക്കൽ കമ്മിറ്റി മെംബറുമായിരുന്ന അത്തിമണി അനിൽ സ്പിരിറ്റ് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായിരുന്നു. ഇയാൾക്ക് ജില്ലയിലെ കള്ള് വ്യാപാരികളുമായി അടുത്ത ബന്ധമുണ്ട്. കൃത്രിമ കള്ളുണ്ടാക്കുന്നതിൽ ചേർക്കാനാണ് സ്പിരിറ്റ് എത്തിച്ചതെന്ന് മുമ്പ് പിടിയിലായ ഇയാളുടെ കൂട്ടാളി എക്സൈസിന് മൊഴി നൽകിയതായാണ് സൂചന. വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.