പാലക്കാട്: ചിറ്റൂർ മേഖലയിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ആഡംബര കാറിൽ കടത്തിയ സ്പിരിറ്റ് പിടികൂടി. 15 കന്നാസു കളിലായി 480 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. കാറിലുണ്ടായിരുന്ന തത്തമംഗലം വഴുവക്കോട് മണികണ്ഠനെ (54) അറസ്റ്റ് ചെയ്തു. കാർ ഓടിച്ചിരുന്ന കാരിക്കുളം അത്തിമണി അനിൽ എന്ന അനിൽകുമാർ മറ്റൊരു കാറിൽ കയറി രക്ഷപ്പെട്ടു. ഇയാൾ സി.പി.എം പെരുമാട്ടി ലോക്കൽ കമ്മിറ്റി അംഗമാണ്. അനിലിെൻറ നേതൃത്വത്തിൽ ചിറ്റൂർ മേഖലയിൽ സ്പിരിറ്റ് ലോബി പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പാലക്കാട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്.
ബുധനാഴ്ച തത്തമംഗലം മേട്ടുപാളയം കെ.എസ്.ഇ.ബിക്ക് സമീപം ചേമൻകുളത്തിനടുത്ത് സ്പിരിറ്റ് കൈമാറുന്ന വിവരം ലഭിച്ചതിനെതുടർന്നാണ് പാലക്കാട് ഐ.ബി വിഭാഗം സ്ഥലത്തെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ അനിൽ കുറച്ചകലെ നിർത്തിയിട്ടിരുന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2017ൽ ഗോപാലപുരം എക്സൈസ് ചെക്പോസ്റ്റിൽ അനിൽ സഞ്ചരിച്ച കാർ തടഞ്ഞതിനെചൊല്ലി എക്സൈസ് ജീവനക്കാരെ ആക്രമിച്ച കേസുണ്ട്. പിടിയിലായ മണികണ്ഠനെ ജോയൻറ് എക്സൈസ് കമീഷണർ നിൽസൺ, െഡപ്യൂട്ടി കമീഷണർ സുലേഷ്കുമാർ, അസി. എക്സൈസ് കമീഷണർമാരായ രാജാസിങ്, ബാബു എന്നിവർ ചോദ്യം ചെയ്യുകയും പ്രതികളുടെ വീടുകളും സ്ഥലങ്ങളും പരിശോധിക്കുകയും ചെയ്തു.
സ്പിരിറ്റിെൻറ ഉറവിടവും എങ്ങോട്ട് കൊണ്ടുപോകുന്നു എന്നതും അനിലിനേ അറിയൂവെന്നും മുമ്പും നിരവധി തവണ അനിൽ സ്പിരിറ്റ് കടത്തിയിട്ടുണ്ടെന്നും മണികണ്ഠൻ മൊഴി നൽകിയിട്ടുണ്ട്. അനിലിനായി ഉൗർജിത അന്വേഷണം നടക്കുന്നതായും ഉടൻ പിടികൂടാനാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങിെൻറ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇൻസ്പെക്ടർ എം. റിയാസ്, പ്രിവൻറീവ് ഓഫിസർ പി.എൻ. രാജേഷ്കുമാർ, ശെന്തിൽകുമാർ, എം. യൂനസ്, കെ.എസ്. സജിത്ത്, വി. സജീവ്, ഡ്രൈവർ സത്താർ എന്നിവർ പങ്കെടുത്തു.
അനിലിനെ സി.പി.എം പുറത്താക്കി
പാലക്കാട്: സ്പിരിറ്റ് കേസിൽ പ്രതിചേർക്കപ്പെട്ട പെരുമാട്ടി ലോക്കൽ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമായ അനിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സി.പി.എം അറിയിച്ചു. പെരുമാട്ടിയിൽ ചേർന്ന അടിയന്തര ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.