ആലപ്പുഴ: ചേർത്തലയിൽ ശ്രീനാരായണഗുരു മന്ദിരം അടിച്ചു തകർത്തു. ചേർത്തല വരാനാട് എസ്.എൻ.ഡി.പി ശാഖക്ക് കീഴിലെ മന്ദിരമാണ് ശനിയാഴ്ച രാത്രി പത്തരയോടെ തകർത്തത്. സംഭവത്തിൽ വരാനാട് സ്വദേശികളായ ജോൺ, ഗിരിധർ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുമന്ദിരത്തിലെ തേങ്ങയേറ് ചടങ്ങിനിടെ ചില ഭാരവാഹികളും യുവാക്കളും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായതെന്നും സംഭവസമയത്ത് പ്രതികളെല്ലാം മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. എസ്.എൻ.ഡി.പി ഭാരവാഹികളുടെ പരാതിയിലാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.