ഇത്​ ഏറ്റവും നല്ല അവസരം; ബി.ജെ.പി അക്കൗണ്ട്​ തുറക്കുമെന്ന്​ ശ്രീധരൻപിള്ള

കോഴിക്കോട്: ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന്​ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍പിള്ള. ബി.ജെ.പിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷനെയും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. റഫറി തന്നെ ഗോളടിക്കാൻ ശ്രമിച്ചെന്നും നീതിക്ക് വേണ്ടി നിയമ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ വിമര്‍ശിച്ച് കൊണ്ട്​ ശ്രീധരന്‍പിള്ള പറഞ്ഞു.

Tags:    
News Summary - sreedharan pillai against election commission- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.