രാഹുൽ ഈശ്വറിനെതിരെ സർക്കാർ നടപടിയെടുക്കണം -ശ്രീധരൻ പിള്ള

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ രക്തം വീഴ്ത്തി അശുദ്ധിയാക്കാൻ ആളുകളെ നിയോഗിച്ചതിന് രാഹുൽ ഈശ്വറിനെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. ബി.ജെ.പിയേയും അധിക്ഷേപിക്കുന്നയാളാണ് രാഹുലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഭിന്ന ലിംഗക്കാരെ താൻ അപമാനിച്ചെന്ന് ആരോപിച്ച് സി.പി.എം വേട്ടയാടൻ ശ്രമിക്കുകയാണ്. ഭിന്നലിംഗക്കാരെ തനിക്കെതിരെ സമരത്തിറക്കിയത് സി.പി.എമ്മാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.

ശബരിമല വിഷയത്തിൽ കോടതി അലക്ഷ്യ കേസിനെ ഭയക്കുന്നില്ല. അയ്യപ്പ വിശ്വാസികൾക്കായി എന്ത് ശിക്ഷയും ഏറ്റു വാങ്ങും. സി.പി.എമ്മാണ് ഈ കേസിന് പിന്നിൽ. നിലക്കലിൽ നടന്ന അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. പൊലീസ് ബി.ജെ.പി പ്രവർത്തകരെ വേട്ടയാടുകയാണ്.
ഇന്നലെ മാത്രം 100 പേരെ അറസ്റ്റ് ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയെ തകർക്കാനാണ് നീക്കം നടക്കുന്നത്. ഭക്തജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം കമ്മ്യൂണിസ്റ്റ് ചതിയാണെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

Tags:    
News Summary - Sreedharan Pillai Against Rahul Eswar-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.