പൊന്മുടി, കല്ലാർ, മങ്കയം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിഷ്ക്രിയമായി കിടക്കുന്നത് 3.85 കോടിയെന്ന് റിപ്പോർട്ട്

തിരുവനനന്തപുരം:പൊന്മുടി, കല്ലാർ, മങ്കയം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിഷ്ക്രിയമായി കിടക്കുന്നത് 3.85 കോടിയെന്ന് റിപ്പോർട്ട്. ഈ തുക സർക്കാരിലേക്ക് അടക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം. ഈ മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എൻട്രി ഫീസ് പിരിക്കുന്ന തുക, ഈ പ്രദേശങ്ങളിൽ കസ്റ്റേരിയ നടത്തി സമാഹരിച്ച തുക, വന ഉൽപന്നങ്ങൾ വിറ്റ് ലാഭമായി ലഭിച്ച തുക എന്നിവയാണ് ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്നത്.

ഗവൺമെന്റിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് സമാഹരിക്കുന്ന തുക, ബാങ്കിൽ സൂക്ഷിക്കുന്നത് ന്യായീകരിക്കത്തക്കതല്ല. വനം വകുപ്പിലെ ഇത്തരം യൂനിറ്റുകളിൽ നിന്നുള്ള ലാഭത്തിന്റെ 50 ശതമാനം സർക്കാരിലേക്ക് അടക്കുന്നതിന് വകുപ്പ് നടപടികൾ സ്വീകരിക്കണം. ഉത്തരവ് പ്രകാരം അഗസ്ത്യാർകൂട സന്ദർശനത്തിന് സീസണിൽ സന്ദർശകരിൽ നിന്ന് ഈടാക്കുന്ന എൻട്രി ഫീസിന്റെ മൂന്നിൽ രണ്ട് ഭാഗം സർക്കാരിലേക്ക് അടക്കുന്നുണ്ട്.

വെള്ളയമ്പലം സബ് ട്രഷറിയിലെ അക്കൗണ്ടിൽ നിഷ്ക്രിയമായി കിടക്കുന്ന 7,50,523 രൂപ സർക്കാരിലേക്ക് അടക്കണം. സോഷ്യൽ ഫോറസ്ട്രി ഡിവിഷൻറെ പേരിലുള്ള തിരുമല എസ്.ബി.ഐ ബ്രാബിൽ പലിശയിനത്തിൽ ആർജിതമായ 4,99,114 രൂപയും സർക്കാരിലേക്ക് അടക്കണം.

വഴുതക്കാട് എസ്.ബി.ഐ ബ്രാബിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ മണൽ വിറ്റ വകയിൽ ലഭിച്ച തുകയും അതിന്റെ പലിശയും ചേർത്ത് 35,00,000 രൂപ നിഷ്ക്രിയമായി കുടക്കുവെന്നും പരിശോധനയിൽ കണ്ടെത്തി. കൺസർവേറ്റർ രൂാഫ് ഫോറസ്റ്ററുടെ (ഐ.എച്ച്.ആർ.ഡി) പേരിലുള്ള എസ്.ബി.ഐ ആൽത്തറ ബ്രാഞ്ചിലും കാനറാ ബാങ്ക് പി. ടി.പി നഗർ ബ്രാഞ്ചിലും യഥാക്രമം പലിശയിനത്തിൽ ആർജിതമായ 38,73,489 രൂപയും 6006 രൂപയും ചേർത്ത് 38,79,495 രൂപ സർക്കാരിലേക്ക് തിരിച്ചട‌ക്കണമെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം ജില്ലയിലെ വനം വകുപ്പിന് കീഴിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ടിംബർ സെയിൽസ്, വൈൽഡ് ലൈഫ് വാർഡൻ, ഫ്ലൈയിംഗ് സ്ക്വാഡ് ഡിവിഷൻ, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് റിസർച്ച് സൗത്ത് ഡിവിഷൻ, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (IHRD), സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ എന്നിവിടങ്ങളിൽ ബാങ്ക്/ട്രഷറി അക്കൗണ്ടുകളുടെ വിശദാംശങ്ങൾ സംബന്ധിച്ചാണ് ധനാര്യ വിഭാഗം പരിശോധന നടത്തിയത്.

Tags:    
News Summary - 3.85 crore are lying idle in the tourist centers of Ponmudi, Kallar and Mangayam, according to the report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.