തിരുവനന്തപുരം: ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള നടത്തിയത് ആപത്കരമായ പ്രസംഗമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശ്രീധരൻ പിള്ള ബോധപൂർവം നടത്തിയ പ്രസംഗമാണിതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബരിമലയെ അയോധ്യയാകാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം സത്യമാണെന്ന് പ്രസംഗം തെളിയിക്കുന്നു. ശബരിമല തന്ത്രങ്ങൾക്ക് രൂപം നൽകിയത് അമിത് ഷായാണ്. ഈ അജണ്ട നടപ്പിലാക്കൽ ഇൻറലിജൻസ് എന്ത് കൊണ്ട് റിപ്പോർട്ട് ചെയ്തില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.
ആഭ്യന്തര വകുപ്പ് ദുർബലമാണ്. സാമുദായിക കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിന് പിള്ളക്കെതിരെ കേസെടുക്കണം. ടി.പി. കേസിലെ തെളിവുകൾ ശ്രീധരൻപിള്ള പുറത്തു വിടണം. കോൺഗ്രസ് ബി.ജെ.പിയുടെ കെണിയിൽ വീണിട്ടില്ല. കോൺഗ്രസിനെ കെണിയിൽ വീഴ്ത്താൻ കഴിയുന്ന പാർട്ടിയില്ലെന്നും കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.