കൊച്ചി: കൊലപാതക കേസിൽ ആദ്യം മുതൽ ആത്മാർഥതയോടെ ആണ് മനുഷ്യാവകാശ കമീഷൻ ഇടപെട്ടതെന്ന് ശ്രീജിത്തിന്‍റെ അമ്മ ശ്യാമള. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തെ സർക്കാർ പിന്തുണക്കാത്തത് കേസിൽ ഇടതുപക്ഷത്തിന് പങ്കുള്ളതിനാലാണെന്നും ശ്യാമള പറഞ്ഞു.
കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആശ്വസിപ്പിക്കാൻ വരാത്തതിൽ വിഷമമുണ്ട്. ശ്രീജിത്ത് നിരപരാധിയാണ്. അവനെ ഇനി തിരിച്ചു കിട്ടുകയുമില്ല. സി.ബി.ഐ അന്വേഷണത്തിന് വേണ്ട ശ്രമം നടത്തുമെന്നും ശ്യാമള മാധ്യമങ്ങളോട് പറഞ്ഞു.
മനുഷ്യാവകാശ കമീഷൻ ചെയർമാൻ പി. മോഹനദാസിനെതിരെ രൂക്ഷവിമർശനവുമാണ് തിങ്കളാഴ്ച മുഖ്യമന്ത്രി നടത്തിയത്. ശ്രീജിത്തിന്‍റെ മരണത്തിൽ സി.ബി.െഎ അന്വേഷണം വേണമെന്ന ആവശ്യം നിരാകരിച്ചതിനൊപ്പമായിരുന്നു സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാനെ അതിനിശിതമായി വിമർശിച്ചത്. മനുഷ്യാവകാശ കമീഷൻ കമീഷന്റെ പണിയെടുത്താൽ മതിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.