ശ്രീജിത്​ കസ്​റ്റഡി മരണം: പ്രാരംഭ വാദം 27ന്​

കൊ​ച്ചി: വ​രാ​പ്പു​ഴ ശ്രീ​ജി​ത്​ ക​സ്​​റ്റ​ഡി മ​ര​ണ​ക്കേ​സി​ല്‍ എ​റ​ണാ​കു​ളം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. പ്ര​തി​ക​ളാ​യ ഒ​മ്പ​ത്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ വി​ചാ​ര​ണ നേ​രി​ടേ​ണ്ട​ത്.

ചൊ​വ്വാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഇ​വ​രി​ൽ ഏ​ഴു​പേ​രും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നു. 2018 ഏ​പ്രി​ല്‍ ഒ​മ്പ​തി​ന് ആ​ളു​മാ​റി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത വ​രാ​പ്പു​ഴ സ്വ​ദേ​ശി ശ്രീ​ജി​ത്​ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന്​ കൊ​ല്ല​പ്പെ​​ട്ടെ​ന്നാ​ണ്​ കേ​സ്.പ്ര​തി​ക​ളെ കു​റ്റ​പ​ത്രം വാ​യി​ച്ചു​ കേ​ള്‍പ്പി​ക്കു​ന്ന​തി​ന്​ മു​മ്പാ​യി ഈ​മാ​സം 27ന്​ ​പ്രാ​രം​ഭ​വാ​ദം കേ​ൾ​ക്കും.

Tags:    
News Summary - Sreejith dies in custody: Preliminary hearing on 27th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.