കോഴിക്കോട്: ബിഹാറിലെ മുസഫർപൂർ റെയിൽവെ സ്റ്റേഷനിെല ദാരുണ സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന് മലയാളി അഭിഭാഷകെൻറ പരാതി. റെയിവേ സ്റ്റേഷനിൽ മരിച്ച അമ്മയെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന കുട്ടിയുടെ ദൃശ്യം കരളലിയിപ്പിക്കുന്നതായിരുന്നു. മൃതദേഹം ഏറെനേരം പ്ലാറ്റ്ഫോമിൽ കിടക്കാനിടയായ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അഡ്വ. ശ്രീജിത് പെരുമന മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് മുസഫർപൂർ ജില്ല കലക്ടറുമായും റെയിൽവെ സ്റ്റേഷൻ ഡയറക്റ്ററുമായും സംസാരിച്ചതായും ശ്രീജിത് ഫേസ്ബുക് പോസ്റ്റിൽ അറിയിച്ചു. തിങ്കളാഴ്ചയാണ് പ്രത്യേക ട്രെയിനിൽ 23കാരിയായ അമ്മയും കുഞ്ഞും ഈ സ്റ്റേഷനിലെത്തിയത്. കടുത്ത ചൂടും വിശപ്പും സഹിക്കാനാവാതെ അമ്മ മരണപ്പെടുകയായിരുന്നു. അമ്മ മരിച്ചതറിയാതെ മൃതദേഹം മൂടിയ തുണി പിടിച്ച്വലിച്ച് എഴുന്നേൽപിക്കാൻ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
യാത്രയിൽ അമ്മക്കും കുഞ്ഞിനും ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ഞായറാഴ്ചയാണ് ഗുജറാത്തിൽനിന്ന് അവർ ട്രെയിനിൽ കയറിയത്. തിങ്കളാഴ്ച മുസഫർപൂറിലെത്തിയതോടെ കുഴഞ്ഞുവീണു. ആെരാക്കെയോ ചേർന്ന് മൃതദേഹം പ്ലാറ്റ്ഫോമിലേക്ക് കിടത്തി. ഒരു തുണികൊണ്ട് മൂടുകയും ചെയ്തു. അവരുടെ മകൻ അപ്പോഴും അരികിലിരുന്ന് കളിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.