തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനുള്ള ശ്രമത്തിന് പിന്നിൽ ഒരു എസ്.െഎ മാത് രമല്ലെന്നും പ്രബല ശക്തികൾ ഉണ്ടെന്നും മന്ത്രി എം.എം. മണി. കേരള പത്രപ്രവർത്തക യൂനിയൻ ജ ില്ല കമ്മിറ്റിയും തിരുവനന്തപുരം പ്രസ്ക്ലബും സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്ത ിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിബോധം കാണിക്കേണ്ട െഎ.എ.എസ് ഒാഫിസർ കൂടെയുള്ള വനിതയെ പ്രതിയാക്കാനാണ് ശ്രമിച്ചത്. കേസിൽ മാധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികളെ സംരക്ഷിക്കാൻ പൊലീസ് ഒളിച്ചുകളി നടത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വാദി പ്രതിയാകുന്ന അവസ്ഥയാണ്. മുഖ്യമന്ത്രി ഉറപ്പുപാലിക്കണം. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കണം. സിവിൽ സർവിസുകാരുടെ രാത്രി ജീവിതം പരിശോധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കുറ്റവാളി ആരായാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. മുഴുവൻ െഎ.എ.എസുകാർക്കും അപമാനമായ ശ്രീറാം സ്വമേധയ രാജിവെക്കണമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഒരു കുറ്റവാളിയെയും സർക്കാർ സംരക്ഷിക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥർ വഴിവിട്ട് പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
റോഡപകടമല്ല, നരഹത്യയാണ് നടന്നതെന്നും ഗുരുതര വീഴ്ചയാണ് പൊലീസ് വരുത്തിയതെന്നും സി.പി.െഎ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പണവും അധികാരവുമുള്ളവന് ആരെയും എവിടെയും വെച്ച് കൊല്ലാമെന്ന അവസ്ഥ അപകട സൂചനയാണ്. കൂട്ടുനിന്ന പൊലീസുകാരും കൊലയാളികൾ തന്നെ.
ഉത്തരവാദിയായ പൊലീസുകാരും അവർക്ക് ബലംകൊടുക്കുന്നവരും പിടിക്കപ്പെടണം. ബഷീറിെൻറ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാൻ ശ്രമിച്ചവരും പ്രതിസ്ഥാനത്ത് നിൽക്കേണ്ടവരാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് വി.വി. രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.