എസ്.എസ്. റാം അവാർഡ് പി. അഭിജിത്തിന്

തിരുവനന്തപുരം: കേരള കൗമുദി ഫോട്ടോ എഡിറ്റർ എസ്.എസ്. റാമിന്‍റെ സ്മരണാർഥം റാം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച വാർത്താ ചിത്രത്തിനുള്ള അവാർഡ് 'മാധ്യമം' സീനിയർ ഫോട്ടോഗ്രാഫർ പി. അഭിജിത്തിന്. 10,001 രൂപയും ശിൽപവും അടങ്ങുന്ന അവാർഡ് ഈ മാസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ശിവനാണ് എൻട്രികളിൽ നിന്ന് മികച്ച ചിത്രം തെരഞ്ഞെടുത്തത്. വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ സി. രതീഷ് കുമാർ, സെക്രട്ടറി എച്ച്. രാമകൃഷ്ണൻ, പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ജി. പ്രമോദ്, സെക്രട്ടറി എം. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

അവാർഡ് ലഭിച്ച ചിത്രം


‘മാ​ധ്യ​മ’​ത്തി​ൽ 2016 ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ പ്ര​സി​ദ്ധീ​ക​രി​ച്ച ‘മ​ര​ണ​മു​ഖ​ത്തെ മ​നു​ഷ്യാ​വ​കാ​ശം’ എ​ന്ന ചി​ത്ര​ത്തി​നാ​ണ്​ അ​ഭി​ജി​ത്തി​ന്​ പു​ര​സ്​​കാ​രം. പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട മാ​വോ​വാ​ദി കു​പ്പു ദേ​വ​രാ​ജിന്‍റെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട്​ മാ​വൂ​ർ റോ​ഡ്​ ശ്​​മ​ശാ​ന​ത്തി​ൽ​ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ച്ച​പ്പോ​ൾ സം​സ്​​ക​രി​ക്കാ​ൻ വൈ​കു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ അ​സി. പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ കു​പ്പു ദേ​വ​രാ​ജി​ന്‍റെ സ​ഹോ​ദ​ര​ൻ ശ്രീ​ധ​റി​ന്‍റെ ടീ ​ഷ​ർ​ട്ടി​ന്‍റെ കോ​ള​റി​ൽ പി​ടി​ക്കു​ന്ന​താ​ണ്​ ചി​ത്രം.

കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി ടേ​ക്ക് വ​ൺ ഡോ​ക്യു​മെന്‍റ​റി ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ൽ മി​ക​ച്ച ഡോ​ക്യു​മെന്‍റ​റി​ക്കു​ള്ള പു​ര​സ്കാ​രം, തൃ​ശൂ​രി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്​​ട്ര വി​ബ്ജി​യോ​ർ ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ൽ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ഫെ​ലോ​ഷി​പ്, സോ​ളി​ഡാ​രി​റ്റി യൂ​ത്ത് സ്പ്രി​ങ് ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ൽ മി​ക​ച്ച ഡോ​ക്യു​മെന്‍റ​റി​ക്കു​ള്ള അ​വാ​ർ​ഡ്, റാ​ഫിന്‍റെ സം​സ്ഥാ​ന റോ​ഡ് സേ​ഫ്റ്റി മീ​ഡി​യ അ​വാ​ർ​ഡ്, രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ന്യൂ​സ് ഫോ​ട്ടോ​ഗ്ര​ഫി അ​വാ​ർ​ഡ് എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​യാ​യ പി. ​അ​ഭി​ജി​ത്ത്​ 2008 മു​ത​ൽ ‘മാ​ധ്യ​മ’​ത്തി​ൽ ഫോ​േ​ട്ടാ​ഗ്രാ​ഫ​റാ​ണ്. പി. ​ബാ​ല​കൃ​ഷ്​​ണ​ന്‍റെയും ല​ക്ഷ്​​മി ദേ​വി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ശോ​ഭി​ല. മ​ക്ക​ൾ: ഗാ​ഥ, ഗൗ​തം

Tags:    
News Summary - SS Ram News Photography Award P Abhijith Madhyamam Daily -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.