എസ്.എസ്.എഫ് സാഹിത്യോത്സവം ഇന്ന് സമാപിക്കും

മ​ഞ്ചേ​രി: എ​സ്.​എ​സ്.​എ​ഫ് 31ാമ​ത് കേ​ര​ള സാ​ഹി​ത്യോ​ത്സ​വി​ന് ഞാ​യ​റാ​ഴ്‌​ച വൈ​കീ​ട്ട് നാ​ലി​ന് തി​ര​ശ്ശീ​ല വീ​ഴും. സമാപന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി.പി. ഉബൈദുല്ല സഖാഫി, ഫിര്‍ദൗസ് സുറൈജി സഖാഫി എന്നിവര്‍ പങ്കെടുക്കും.

‘ജീ​വി​തം’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മ​റാ​ത്തി എ​ഴു​ത്തു​കാ​ര​നും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍ഡ് ജേ​താ​വു​മാ​യ വി​ശ്വാ​സ് പാ​ട്ടീ​ല്‍ ആണ് നി​ര്‍വ​ഹി​ച്ചത്.

പതിനാലു ജില്ലകളിലെയും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെയും 1,946 മത്സരാര്‍ഥികള്‍ 170 കലാ-സാംസ്‌കാരിക മത്സരങ്ങളില്‍ മാറ്റുരച്ചു.

Tags:    
News Summary - SSF Sahityotsav will conclude today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.