എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു; ​ മ​ല​ക്കം മ​റി​ഞ്ഞ്​ സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ചി​ൽ പൊ​തു​പ​രീ​ക്ഷ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്​ ഭൂ​രി​ഭാ​ഗം അ​ധ്യാ​പ​ക​സം​ഘ​ട​ന​ക​ളു​ടെ​യും എ​തി​ർ​പ്പ്​ അ​വ​ഗ​ണി​ച്ച്.

ആ​ദ്യം പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു​ക​ഴി​ഞ്ഞ ശേ​ഷം ഏ​പ്രി​ലി​ലോ മേ​യി​​േ​ലാ പ​രീ​ക്ഷ ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. ഇ​ത്​ അ​വ​ഗ​ണി​ച്ചാ​ണ്​ മോ​ഡ​ൽ​പ​രീ​ക്ഷ ന​ട​ത്തി മു​ന്നൊ​രു​ക്ക​ം പൂ​ർ​ത്തി​യാ​ക്കിയത്. ഇൗ ​നി​ല​പാ​ടി​ലാ​ണ്​ ഇ​പ്പോ​ൾ സ​ർ​ക്കാ​ർ മ​ല​ക്കം​മ​റി​ഞ്ഞ​ത്.

അ​ധ്യാ​പ​ക​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ​രി​ശീ​ല​നം ഉ​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള കെ.​എ​സ്.​ടി.​എ​യു​ടെ നി​വേ​ദ​നം മാ​ർ​ച്ച്​ ഒ​ന്നി​ന്​ സ​ർ​ക്കാ​റി​ന്​ കിട്ടിന്നു. ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ്​ ഫ​യ​ൽ മു​ഖ്യ​മ​ന്ത്രി​ക്ക്​ കൈ​മാ​റി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​െൻറ അ​നു​മ​തി വേ​ണ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ഫ​യ​ൽ കൈ​മാ​റി​യ​ത്.

പ​രീ​ക്ഷ ഏ​പ്രി​ൽ, മേ​യ്​ മാ​സ​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി​യാ​ൽ ചൂ​ട്​ ക​ന​ക്കു​മെ​ന്ന​ത്​ വി​ദ്യാ​ർ​ഥി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കും. ഏ​പ്രി​ൽ ര​ണ്ടാം​വാ​രം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ചി​ൽ​ത​ന്നെ തീ​ർ​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ശേ​ഷം കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യാ​ൽ അ​തും പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന്​ വെ​ല്ലു​വി​ളി​യാ​കും.

അ​േ​ത​സ​മ​യം, പ​രീ​ക്ഷ​മാ​റ്റ​ത്തി​നു​ള്ള ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന​തി​ന്​ പി​ന്നി​ൽ അ​ധ്യാ​പ​ക​രെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ ഇ​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​െൻറ ഭാ​ഗ​മാ​ണെ​ന്ന്​ നേ​ര​േ​ത്ത​ത​ന്നെ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.

പ്രാ​ദേ​ശി​ക​ത​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ചു​ക്കാ​ൻ​പി​ടി​ക്കു​ന്ന​വ​രി​ൽ ഒ​േ​ട്ട​റെ​പ്പേ​ർ സ്​​കൂ​ൾ അ​ധ്യാ​പ​ക​രാ​ണ്. മാ​ർ​ച്ച്​ 17 മു​ത​ൽ 30 വ​രെ പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്​ പാ​ർ​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ വി​ഘാ​ത​മാ​കു​മെ​ന്ന്​ ക​ണ്ടാ​ണ്​ മ​റ്റു​കാ​ര​ണം നി​ര​ത്തി​യു​ള്ള പ​രീ​ക്ഷ​മാ​റ്റ​നീ​ക്കം എ​ന്നാ​ണ്​ ആ​ക്ഷേ​പം.

Tags:    
News Summary - sslc and plus two exam's government changing stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.