കാക്കനാട്: മകനെ എസ്.എസ്.എൽ.സി പരീക്ഷയെഴുതിക്കാൻ 240 കി.മീ. ഓട്ടോ ഓടിച്ച് ഒരച്ഛൻ. വാഴക്കാല സ്വദേശിയായ വി.വി. ബിജുവാണ് മകൻ ശ്രാവണുമായി തിരുവനന്തപുരത്തേക്ക് ഓട്ടോറിക്ഷ ‘പറത്തിയത്’.
നെയ്യാറ്റിൻകര എം.വി.എച്ച്.എസിലെ വിദ്യാർഥിയാണ് ശ്രാവൺ. സെൻറർ നാട്ടിലേക്ക് മാറ്റാൻ കഴിയുമായിരുന്നെങ്കിലും മൂല്യനിർണയത്തിൽ ആശയക്കുഴപ്പമുണ്ടാകുമോ എന്ന സംശയംമൂലം തിരുവനന്തപുരത്തുതന്നെ പരീക്ഷയെഴുതാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യ സ്നേഹകൂടി ഇറങ്ങിയതോടെ ഇതൊരു കുടുംബ യാത്രയുമായി.
കാർ വാടകക്കെടുത്ത് പോകാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ഇതിന് 10,000ലധികം രൂപ ചെലവ് വരുമെന്നറിഞ്ഞതോടെ ഓട്ടോ ഡ്രൈവറായ ബിജു സ്വന്തം വാഹനം തെരഞ്ഞെടുക്കുകയായിരുന്നു.
1800 രൂപക്ക് ഡീസലടിച്ചാൽ തിരുവനന്തപുരത്ത് പോയി വരാമെന്ന സുഹൃത്തിെൻറ ഉറപ്പാണ് ബിജുവിന് ധൈര്യമായത്. യാത്രക്കുവേണ്ട പാസിനായി പൊലീസിൽ ബന്ധപ്പെട്ടപ്പോൾ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ മാത്രമേ യാത്ര പാടുള്ളൂവെന്ന് അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഏഴിന് യാത്ര തുടങ്ങി.
യാത്രയെക്കുറിച്ചുള്ള ടെൻഷൻ ഓർത്ത് സ്നേഹയും കൂടെ പോകുകയായിരുന്നു.
വൈകീട്ട് നാേലാടെ ശ്രാവൺ താമസിക്കുന്ന പൂവാറിലെ കോവളം എഫ്.സി ഫുട്ബാൾ ക്ലബിെൻറ ഹോസ്റ്റലിലെത്തി. അപ്പോഴേക്കും ഹോസ്റ്റൽ അധികൃതർ ബിജുവിനും സ്നേഹക്കുംകൂടി ഇവിടെ താമസമൊരുക്കിയിരുന്നു.
ചെറുപ്പം മുതൽ ഫുട്ബാളിനോടുള്ള കമ്പമാണ് ശ്രാവണെ ഇവിടെയെത്തിച്ചത്. കോവളം എഫ്.സി ഫുട്ബാൾ ക്ലബിലെ മിന്നുംതാരമാണ് ശ്രാവൺ.
ശ്രാവണിെൻറ അനുജൻ ഒമ്പതാംക്ലാസ് വിദ്യാർഥിയായ സച്ചിനും നന്നായി ഫുട്ബാൾ കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.