ആലപ്പുഴ: ‘‘അമ്മക്ക് കുഴപ്പമൊന്നുമില്ല; ഇടക്കിടക്ക് ഇങ്ങനെ ഉണ്ടാവുന്നതല്ലേ. മോ ള്‍ നന്നായി പരീക്ഷയെഴുതിയിട്ടു വരൂ’’ ലളിതാംബിക മകൾ അഭിരാമിയോട് പറഞ്ഞ അവസാന വാ ക്കുകൾ ഇതായിരുന്നു. ബുധനാഴ്ച പ്ലസ് ടു ഹ്യുമാനിറ്റീസ് പരീക്ഷ എഴുതി അഭിരാമി എത്തുേമ്പാഴേക്കും അമ്മ വിടവാങ്ങിയിരുന്നു. അമ്മയുടെ വേർപാടിെൻറ വേദന ഉള്ളിലടക്കിയാണ് അഭിരാമി വ്യാഴാഴ്ച പരീക്ഷയെഴുതാൻ ആലപ്പുഴ സെൻറ് ജോസഫ്സ് സ്കൂളിലെത്തിയത്. വേഗം പരീക്ഷയെഴുതി തീർത്ത് അമ്മയെ അവസാനമായി കാണാൻ ഒാടിയെത്തുകയും ചെയ്തു.
തൂക്കുകുളം ചീതക്കോട്ടുവെളി വീട്ടിൽ ലളിതാംബിക ബുധനാഴ്ചയാണ് മരണപ്പെട്ടത്. പ്ലസ് ടു പരീക്ഷ എഴുതാൻ മകൾ അഭിരാമി പോകുംമുമ്പ് തന്നെ അമ്മക്ക് ശ്വാസംമുട്ടലും പ്രയാസവും അനുഭവപ്പെട്ടിരുന്നു. ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചപ്പോൾ തനിക്ക് ഇടക്കിടക്ക് ഇങ്ങനെയുണ്ടാകുന്നതാണെന്നും മകൾ നന്നായി പരീക്ഷയെഴുതണമെന്നും പറഞ്ഞ് യാത്രയാക്കുകയായിരുന്നു.
പരീക്ഷയെഴുതി വീട്ടിലെത്തിയപ്പോൾ ലളിതാംബിക ആശുപത്രിയിലാണന്ന വാർത്തയാണ് അഭിരാമി അറിഞ്ഞത്. ഉൗണ് കഴിക്കാനെത്തിയ ഭർത്താവ് അേശാകൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. അപ്പോേഴക്കും മരണപ്പെട്ടിരുന്നു. അമ്മയുടെ മരണത്തിെൻറ വേദനയും ഉള്ളിലേന്തിയാണ് വ്യാഴാഴ്ച അഭിരാമി പരീക്ഷയെഴുതാൻ സ്കൂളിലെത്തിയത്. പരീക്ഷ വേഗം പൂർത്തിയാക്കി അമ്മയെ അവസാനമായി കാണാനെത്തുകയായിരുന്നു. അഭിരാമി എത്തി മിനിറ്റുകൾക്കകം സംസ്കാരവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.