മുതലമട: അയൽവാസിയെ വെട്ടിപ്പരിക്കേൽപിച്ച് യുവാവ് പൊലീസിൽ കീഴടങ്ങി. പോത്തമ്പാടം പത്തിച്ചിറ കോളനിയിൽ ഉദയനാണ് (45) വെട്ടേറ്റത്. സംഭവത്തെ തുടർന്ന് അയൽവാസിയായ ശെൽവൻ കൊല്ലങ്കോട് പൊലീസ് സ്റ്റേഷലെത്തി കീഴടങ്ങുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. കുടിവെള്ള പദ്ധതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമാണ് വെട്ടലിൽ കലാശിച്ചതെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു. തലക്കും കഴുത്തിനും പരിക്കേറ്റ ഉദയനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.