പയ്യോളിയിലെ വ്യാപാരസ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുപയ്യോളി: നഗരസഭ ആരോഗ്യവിഭാഗം പയ്യോളിയിൽ നടത്തിയ കർശന പരിശോധനയിൽ പഴകിയതും വൃത്തിഹീനവുമായ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ പത്ത് സ്ഥാപനങ്ങളിൽ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
അജ്‌വ ഫാസ്റ്റ് ഫുഡ് എന്ന സ്ഥാപനത്തിൽ നിന്നും പഴകിയ കുഴിമന്തി റൈസ്, അൽഫാം ചിക്കൻ എന്നിവ പിടിച്ചെടുത്തു. 'പയ്യോളി ചിക്കൻ' ഹോട്ടലിൽനിന്ന് ഉള്ളി കഴുകാതെ പാചകത്തിനായി അരിയുന്നത് കണ്ടെത്തി പിടിച്ചെടുത്തു. ന്യൂനത കണ്ടെത്തിയ 'ശബരി' ഹോട്ടലുടമക്കും നോട്ടീസ് നൽകി.
ഹെൽത്ത് ഇൻസ്പെക്ടർ ടി. ചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.പി. പ്രകാശൻ, ഡി.ആർ. രജനി, സാനിറ്റേഷൻ വർക്കർ ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.