കൊച്ചി: ഇന്ത്യയിലെ ക്രൈസ്തവ പീഡനത്തിന്‍റെ രക്തസാക്ഷിയാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ആദിവാസികള്‍ക്കും ദരിദ്രജനവിഭാഗങ്ങള്‍ക്കുംവേണ്ടി ജീവിതം മാറ്റിവെച്ച് ശുശ്രൂഷ ചെയ്ത വന്ദ്യവയോധികനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് തുറുങ്കിലടച്ചവര്‍ക്ക് കാലം മാപ്പുനല്‍കില്ല.
ആരോഗ്യപ്രശ്‌നങ്ങൾ അഭിമുഖീകരിച്ചിരുന്ന അദ്ദേഹത്തിന് മതിയായ ചികിത്സ നല്‍കുന്നതില്‍ നിയമസംവിധാനങ്ങള്‍ പരാജയപ്പെട്ടത് വളരെ ഗൗരവത്തോടെ കാണണം. ബോംബെ ഹൈകോടതി പോലും ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയത് ഗൗരവമേറിയതാണ്.
ഫാ. സ്റ്റാന്‍ സ്വാമിയുടെ വേര്‍പാടിന്‍റെ ദുഃഖത്തില്‍ ഇന്ത്യയിലെ ക്രൈസ്തവരുള്‍പ്പെടെ ജനസമൂഹം പങ്കുചേരുന്നവെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.