ദ​ലി​ത്, ആ​ദി​വാ​സി സൗ​ത്ത് ഇ​ന്ത്യ​ൻ കോ​ൺ​ക്ലേ​വ്​ വി.​സി.​കെ.

അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ്​ ഡോ. ​തോ​ൽ തി​രു​മാ​വ​ള​ൻ എം.​പി

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദലിത്​, ആദിവാസി സൗത്ത് ഇന്ത്യൻ കോൺക്ലേവിന്​ തുടക്കം

കോ​ട്ട​യം: ദ​ലി​ത്, ആ​ദി​വാ​സി സൗ​ത്ത് ഇ​ന്ത്യ​ൻ കോ​ൺ​ക്ലേ​വി​ന് കോ​ട്ട​യ​ത്ത്​ തു​ട​ക്ക​മാ​യി. വി.​സി.​കെ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ്​ ഡോ. ​തോ​ൽ തി​രു​മാ​വ​ള​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​സി, എ​സ്.​ടി പ​ട്ടി​ക​യി​ൽ ഉ​പ​സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി​യ സു​പ്രീം​കോ​ട​തി വി​ധി ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്​ മ​റി​ക​ട​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും തോ​ൽ തി​രു​മാ​വ​ള​ൻ പ​റ​ഞ്ഞു. ഡോ. ​ര​വി​കു​മാ​ർ എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​നു​വ​രി 24, 25 തീ​യ​തി​ക​ളി​ൽ ഡ​ൽ​ഹി കേ​ന്ദ്ര​മാ​യി ദ​ലി​ത്, ആ​ദി​വാ​സി സം​ഘ​ട​ന​ക​ളു​ടെ ദേ​ശീ​യ കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ദ​ലി​ത് നേ​താ​വ് അ​ശോ​ക് ഭാ​ര​തി പ്ര​ഖ്യാ​പി​ച്ചു.

വി.​സി.​കെ കേ​ര​ള ഓ​ർ​ഗ​നൈ​സ​ർ ഇ​ളം ചെ​ഗു​വേ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​സി-​എ​സ്.​ടി ക​മീ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​ൻ ബി.​എ​സ്. മാ​വോ​ജി, അ​ഡ്വ. പി.​കെ. ശാ​ന്ത​മ്മ, പി.​എം. വി​നോ​ദ്, സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​അം​ബു​ജാ​ക്ഷ​ൻ, പ്ര​ഭാ​ക​ർ രാ​ജേ​ന്ദ്ര​ൻ, അ​രു​ൺ ഖോ​ട്ട്, രാ​മ​ച​ന്ദ്ര​ൻ മു​ല്ല​ശ്ശേ​രി, ഡോ. ​ക​ല്ല​റ പ്ര​ശാ​ന്ത്, ഡോ. ​കെ. മു​കു​ന്ദ​ൻ, ഡോ. ​എ​ൻ.​വി. ശ​ശി​ധ​ര​ൻ, കെ. ​ദേ​വ​രാ​ജ​ൻ, ഐ.​ആ​ർ. സ​ദാ​ന​ന്ദ​ൻ, സൗ​ത്ത് ഇ​ന്ത്യ​ൻ കോ​ൺ​ക്ലേ​വ് ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ എം. ​ഗീ​താ​ന​ന്ദ​ൻ.

ഡോ. ​എ​ൻ. ബാ​ബു​രാ​ജ്, ഡി.​ആ​ർ. വി​നോ​ദ്, അ​ഡ്വ. പി.​ഒ. ജോ​ൺ, പി.​ഡി. സു​രേ​ഷ്, കെ.​ജി. സു​ഗ​ത​ൻ, പി.​ജി. ജ​നാ​ർ​ദ​ന​ൻ, സി.​ഐ. ജോ​ൺ​സ​ൺ, സി. ​മാ​യാ​ണ്ടി, സി.​ജെ. ത​ങ്ക​ച്ച​ൻ, തി​ല​ക​മ്മ പ്രേം​കു​മാ​ർ, അ​ഡ്വ. സു​നി​ൽ സി. ​കു​ട്ട​പ്പ​ൻ, അ​നു മോ​ഹ​ൻ, ഡോ. ​ദു​ഷ്യ​ന്ത​ൻ, മു​ര​ളി തോ​ന്ന​ക്ക​ൽ, ബാ​ബു പ​ന്മ​ന, എം.​കെ. ദാ​സ​ൻ, പ​ത്മ​നാ​ഭ​ൻ മൊ​റാ​ഴ, കു​ഞ്ഞ​മ്പു ക​ല്യാ​ശ്ശേ​രി, ശ​ശി​ധ​ര​ൻ, പി.​കെ. രാ​ധ, വ​യ​ലാ​ർ രാ​ജീ​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റൗ​ണ്ട് ടേ​ബി​ൾ കോ​ൺ​ക്ലേ​വ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന്​ ​കോ​ട്ട​യം ഐ.​എം.​എ ഹാ​ളി​ൽ ന​ട​ക്കും. സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി, പ്ര​ത്യേ​ക സം​വ​ര​ണ നി​യ​മം, ജാ​തി സെ​ൻ​സ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും.

Tags:    
News Summary - Start of Dalit and Tribal South Indian Conclave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.