തിരുവനന്തപുരം: സ്വന്തം സ്ഥലത്ത് ടൂറിസം പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പദ്ധതി നിര്‍വഹണത്തിന് ആവശ്യമായ നിര്‍ദേശങ്ങളും പിന്തുണയുമായി വകുപ്പ്. സര്‍ക്കാര്‍ ഭൂമിയില്‍ നിക്ഷേപത്തിന് താൽപര്യമുള്ള സംരംഭകരുടെ പട്ടിക സമാഹരിച്ച് ചട്ടപ്രകാരം സ്ഥലം അനുവദിക്കാനുള്ള നടപടി സ്വീകരിക്കും. ഒരു സ്ഥലത്ത് ഒന്നില്‍ കൂടുതല്‍ സംരംഭകര്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ പൊതുവായ ഒരു ആര്‍.എഫ്.പി മോഡലായ ശേഷം പദ്ധതികള്‍ ആരംഭിക്കും.
അതേസമയം, നവംബറില്‍ നടന്ന ടൂറിസം ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ (ടി.ഐ.എം) സമര്‍പ്പിക്കപ്പെട്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ടൂറിസം നിക്ഷേപക സംഗമത്തിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
നടത്തിപ്പിനുള്ള ഫെസിലിറ്റേഷന്‍ സെന്‍റര്‍ ടൂറിസം വകുപ്പ് കാര്യാലയത്തില്‍ ജനുവരി 25 നകം പ്രവര്‍ത്തനമാരംഭിക്കാനും സേവനങ്ങള്‍ക്കായി ഫെബ്രുവരി 10ന് മുമ്പ് പോര്‍ട്ടല്‍ ആരംഭിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.