മേനക ഗാന്ധിക്ക് ഡൽഹിയിലിരുന്ന് എന്തും പറയാം; കേരളത്തിലെ അവസ്ഥ അറിയില്ല -കെ.ടി ജലീൽ

തിരുവനന്തപുരം: കേന്ദ്രമന്ത്രി മേനക ഗാന്ധിക്ക് ഡൽഹിയിലിരുന്ന് എന്തും പറയാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീൽ. കേരളത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ അവസ്‌ഥ അവർക്ക് അറിയില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി പോലും മേനകാ ഗാന്ധി പറഞ്ഞതു പോലെ അഭിപ്രായം പറയുമെന്ന് തോന്നുന്നില്ല. മേനകാ ഗാന്ധി ആരോപിക്കുന്നത് പോലെ കേരളത്തിൽ വ്യാപകമായി തെരുവ് നായ്ക്കളെ കൊന്നൊടുക്കുകയൊന്നും ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു.
       

കേരളത്തെ തെരുവുനായ വിമുക്‌ത സംസ്‌ഥാനമാക്കി മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യം. ബ്ലോക്ക്, ജില്ലാ അടിസ്‌ഥാനത്തിൽ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പ്രത്യേകം ഷെൽട്ടറുകളിൽ പാർപ്പിക്കാൻ ഉദ്ദേശിക്കുകയാണ്. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്ന കാര്യങ്ങളും ആലോചിക്കുന്നുണ്ടെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു.      

Tags:    
News Summary - stary dogs menaka gandhi kt jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.