തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ബജറ്റ് മാർച്ച് 11ന് അവതരിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായാവും ഈ വർഷത്തെ ബജറ്റ് സമ്മേളനം നടക്കുക. ഫെബ്രുവരി 18 മുതലാണ് സമ്മേളനം ആരംഭിക്കുക.
നയപ്രഖ്യാപനത്തിനും നന്ദിപ്രമേയ ചർച്ചക്കും ശേഷം സമ്മേളനം പിരിയും. പിന്നീട് ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെ സഭ സമ്മേളനം ഉണ്ടാവില്ല. പിന്നീട് മാർച്ച് 10ാം തീയതിയായിരിക്കും ബജറ്റിനായി നിയമസഭ സമ്മേളിക്കുക .ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപനത്തിനും മന്ത്രിസഭ യോഗം അംഗീകാരം നൽകി.
ലോകായുക്ത ഓർഡിനൻസ് ഗവർണർ ഒപ്പിടാത്തതിനെ തുടർന്നായിരുന്നു ബജറ്റ് സമ്മേളനത്തിനുള്ള തീയതി വൈകുന്നതെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടതിന് പിന്നാലെയാണ് ബജറ്റ് സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.