തിരുവനന്തപുരം: സംസ്ഥാന മൃഗം, പക്ഷി, പുഷ്പം, ഫലം തുടങ്ങിയവയുടെ പട്ടികയിലേക്ക് ചിത്രശലഭവും വന്നേക്കും. ഇത് സംബന്ധിച്ച നിർദേശം സംസ്ഥാന വന്യജീവി ബോർഡിെൻറ പരിഗണനയിലാണ്. അടുത്ത ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. അതോടെ കേരളത്തിനും സംസ്ഥാന ചിത്രശലഭമാകും.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ചിത്രശലഭങ്ങളും ചിത്രശലഭ നിരീക്ഷകരുമുള്ളത് കേരളത്തിലാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ ആറളം വന്യജീവിസേങ്കതത്തിൽ നടന്ന ചിത്രശലഭ പഠനക്യാമ്പിൽ സംസ്ഥാനത്തിനും ചിത്രശലഭം വേണമെന്ന ആവശ്യം സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്നു.
നാല് ശലങ്ങളാണ് ചർച്ചക്ക് വന്നത്. പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന വനദേവത, ബുദ്ധമയൂരി, പുള്ളിവാലൻ, മലബാർ റോസ് എന്നിവയാണിവ. ഇതിൽ വനദേവതയും ബുദ്ധമയൂരിയുമാണ് സർക്കാറിെൻറ പരിഗണനക്ക് നിർദേശിച്ചതെന്ന് സുവോളജിക്കൽ സർവേ ഒാഫ് ഇന്ത്യ കോഴിക്കോട് കേന്ദ്രത്തിലെ ഡോ. മുഹമ്മദ് ജാഫർ പാലോട്ട് പറഞ്ഞു.
കേരളത്തിൽ കണ്ടുവരുന്ന മൂന്നിനം മയൂരി ശലഭങ്ങളിൽ വർണഭംഗിയുള്ളതാണ് ബുദ്ധമയൂരി. മഹാരാഷ്ട്ര മുതൽ കേരളം വരെയുള്ള പശ്ചിമഘട്ടത്തിൽ ഇവ കണ്ട് വരുന്നു. കേരളത്തിൽ വടക്കൻ ജില്ലകളിലാണ് ധാരാളമായുള്ളത്. വനദേവതശലഭം നിത്യഹരിതവനങ്ങളിലാണ് ഏറെയുള്ളത്. ചെറുകൂട്ടങ്ങളായാണ് സഞ്ചാരം. 2015ൽ മഹാരാഷ്ട്രയാണ് ആദ്യമായി സംസ്ഥാന ചിത്രശലഭത്തെ പ്രഖ്യാപിച്ചത്. രാജ്യത്ത് കാണപ്പെടുന്ന ഏറ്റവും വലിയ രണ്ടാമത്തെ ശലഭമായ കൃഷ്ണശലഭമാണ് അവരുടെ സംസ്ഥാന ചിത്രശലഭം. 2016ൽ കർണാടക രാജ്യത്തെ ഏറ്റവും വലിയ ശലഭമായ ഗരുഡശലഭത്തിന് ഇൗ പദവി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.