എസ്.സി-എസ്.ടി ലിസ്റ്റും, സംവരണവും അട്ടിമറിക്കുന്ന സുപ്രീം കോടതി വിധിക്കും കേന്ദ്രസർക്കാർ തീരുമാനത്തിനുമെതിരെ 21 ന് സംസ്ഥാന ഹർത്താൽ

കൊച്ചി: എസ്.സി-എസ്.ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും, എസ്.സി- എസ്.ടി വിഭാഗങ്ങളിൽ 'ക്രീമിലെയർ' നടപ്പാക്കാനും ആഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പുറപ്പെ ടുവിച്ച വിധിക്കെതിരെ സംസ്ഥാന ഹർത്താൽ നടത്തുമെന്ന് വിവിധ ആദിവാസി - ദലിത് സംഘടന നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കും. വിധിക്കെതിരെ വിവിധ ദലിത് - ബഹുജൻ പ്രസ്ഥാനങ്ങൾ ദേശീയതലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാന ഹർത്താൽ ആഹ്വാനം ചെയ്യുന്നത്. സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെൻറിൽ നിയമനിർമാണം നടത്തണമെന്ന താണ് മുഖ്യമായ ആവശ്യം.

ഭരണഘടനയുടെ 341 ഉം, 342 ഉം വകുപ്പുകളനുസരിച്ച് പാർലമെന്റ് അംഗീകാരം നൽകുന്ന എസ്.സി- എസ്.ടി ലിസ്റ്റ് ഇന്ത്യൻ പ്രസിഡൻറ് വിജ്ഞാപനം ചെയ്യുന്നു. ഈ ലിസ്റ്റിൽ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കൽ, മാറ്റങ്ങൾ എന്നിവ വരുത്താൻ പാർലമെൻറിന് മാത്രമേ അധി കാരമുള്ളു. ജാതി വ്യവസ്ഥയുടെ ഭാഗമായ അയിത്തത്തിന് വിധേയമായി മാറ്റി നിർത്തപ്പെട്ടവരെ ഒരു വിഭാഗമായി കണക്കാക്കിയാണ് പട്ടികജാതി ലിസ്റ്റ് തയാറാക്കുന്നത്.

ആചാരാനുഷ്ഠാനങ്ങൾ, ഭാഷകൾ, വിശ്വാസരീതികൾ എന്നിവയിൽ വൈവിധ്യമുണ്ടാകാമെങ്കിലും അയി ത്തത്തിന് വിധേയമായതിനാൽ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തി കവുമായി പിന്നോക്കം നിന്നവരെ ഏകതാന സ്വഭാവമുള്ളവ രായി കണക്കാക്കുന്നു. ഈ വിഭാഗങ്ങൾക്കിടയിൽ മേൽതട്ടും കീഴ്ത്തട്ടുമില്ല. അതുപോലെ സവിശേഷമായ വംശീയ സ്വഭാവങ്ങളും ഒറ്റപ്പെട്ട ജീവിതസാഹ ചര്യവുമുള്ളവരെ പട്ടികവർഗക്കാരായും കണക്കാക്കുന്നു.

എന്നാൽ പട്ടികജാതി - വർഗക്കാർ വൈവിധ്യമാർന്ന സ്വഭാവ മുള്ളവരാണെന്നും അവർക്കിടയിൽ ജാതിവിവേചനം നിലനിൽക്കുന്നുണ്ടെന്നും വിലയിരുത്തി ജാതിയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തരം തിരിക്കണമെന്നാണ് കോടതിവിധി പറയുന്നത്. ചില വിഭാഗങ്ങൾ പിന്നോക്കം നിൽക്കുന്നതിന് കാരണം മറ്റ് ചിലർ സംവരണത്തിന്റെ നേട്ടം കൊയ്തെടുക്കുന്നതുകൊണ്ടാണെന്നാണ് കോടതി പറഞ്ഞതിന്റെ അർഥം. നിലവിലുള്ള എസ്.സി- എസ്.ടി ലിസ്റ്റ് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് സംസ്ഥാന സർക്കാർ വിഭജിക്കണമെന്ന് കോടതി ഉത്തരവിട്ടു. ചുരുക്കത്തിൽ ഇന്ത്യൻ പാർലമെന്റിനും, പ്രസിഡന്റ്റിനും ഭരണഘടന നൽകിയ അധികാരം സുപ്രീംകോടതി റദ്ദാക്കിയത്.

ക്രീമിലെയർ നടപ്പാക്കില്ലെന്ന് ബി.ജെ.പി. സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും, ലിസ്റ്റ് വിഭജനത്തിൻ്റെ അടിസ്ഥാനം ക്രീമിലെയർ വിഭജനമാണെന്ന് കേന്ദ്ര സർക്കാർ കണ്ടിട്ടില്ല. ഭരണഘടനാ വിരുദ്ധമായ ഉത്തരവ് മറികടക്കാൻ എന്തെങ്കിലും ചെയ്യുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല.

ഐ.എ.എസ്. തസ്‌തികകളിൽ യു.പി.എസ്.സി. യെ മറികടന്ന് സ്വകാര്യവ്യക്തികളെ നേരിട്ട് നിയമിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനവും പ്രതിഷേധാർഹമാണ്. കേന്ദ്രതസ്‌തികകളിൽ 45 ഓളം ഡയറക്‌ടർ, ഡെപ്യൂട്ടി സെക്രട്ടറി എന്നീ റാങ്കുകളിലാണ് 'ലാറ്ററൽ എൻട്രി' എന്ന പേരിൽ നേരിട്ട് നിയമിക്കുന്നത്. യു.പി.എസ്.സി.യെയും തൊഴിൽരഹിതരായ യുവാക്കളെയും നോക്കുകുത്തിയാക്കിയുള്ള സംഘപരിവാർ നിയമനം ഭരണഘടന അട്ടിമറിക്കുന്നതാണ്. വ്യക്തമായ വിവരങ്ങൾ ഇല്ലാതെ കോടതിയും സർക്കാരും നിയമനിർമാണം നടത്തുന്ന സാഹചര്യത്തിൽ സമഗ്രമായ ജാതിസെൻസസ് ദേശീയ തലത്തിൽ നടത്തണമെന്നതാണ് ഹർത്താലിലൂടെ ആവശ്യപ്പെടുന്നത്. ആദിവാസി-സ്ത്രീ പൗരാവകാശ കൂട്ടായ്മ ചെയർ പേഴ്‌സൺ എം. ഗീതാനന്ദൻ, ജനറൽ കൺവീനർ സി.എസ്. മുരളി, എസ്.സി-എസ്.ടി സംരക്ഷണ മുന്നണി ചീഫ് കോഓർഡിനേറ്റർ വി.എസ്. രാധാകൃഷ്ണൻ,അഖില വൈപ്പിൻ പുലയ വംശോദ്ധാരണി സഭ ഖജാൻജി എം.കെ. വിജയൻ, ജി. ജിഷ്ണു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.  

Tags:    
News Summary - State hartal on 21st against Supreme Court verdict and central government decision overturning SC-ST list and reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.