കണ്ണൂര്‍: കസ്റ്റഡിയിലെടുത്ത ദലിത് യുവാവിനെ അറസ്റ്റ് രേഖപ്പെടുത്താതെ 48 മണിക്കൂറിലധികം സ്റ്റേഷനില്‍ പിടിച്ചുവെച്ച സംഭവം അന്വേഷിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശം. പാപ്പിനിശ്ശേരി തുരുത്തി പനയന്‍ സതി നല്‍കിയ പരാതിയിലാണ് നടപടി. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി സംഭവമന്വേഷിച്ച് ഡിസംബര്‍ മൂന്നിനകം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് നിര്‍ദേശിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ സതിയുടെ മകന്‍ സംജോഷിനെ വളപട്ടണം പൊലീസ് വീട്ടിലത്തെി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നതെന്നും പൊലീസ് ഇവരോട് മോശമായി പെരുമാറിയെന്നും പരാതിയില്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ പിടികൂടിയ മകനെ തിങ്കളാഴ്ച ഉച്ചവരെ അറസ്റ്റ് രേഖപ്പെടുത്താതെ പിടിച്ചിട്ടുവത്രെ.
വെള്ളിയാഴ്ച വളപട്ടണത്തുനിന്ന് പൂഴി ലോറികള്‍ പിടികൂടിയ സംഭവത്തില്‍ പ്രതിചേര്‍ത്ത ശേഷം തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അഴീക്കല്‍ പോര്‍ട്ടില്‍നിന്ന് പൂഴി കൊണ്ടുപോകാറുള്ള മകന്‍ സംജോഷിന് വളപട്ടണം പൊലീസ് പിടികൂടിയ പൂഴി ലോറികളുമായി ബന്ധമില്ളെന്നും സതി പരാതിയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.