തിരുവനന്തപുരം: സാേങ്കതിക സർവകലാശാലക്ക് കീഴിൽ 22 സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ 41 പുതിയ കോഴ്സുകൾക്ക് അഫിലിയേഷൻ നൽകാനുള്ള ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതിനെ തുടർന്ന് ഇൗ കോഴ്സുകളിൽ പ്രവേശനത്തിനായി വിദ്യാർഥികൾ സമർപ്പിച്ച ഒാപ്ഷനുകൾ റദ്ദ് ചെയ്യാൻ പ്രവേശന പരീക്ഷ കമീഷണർ തീരുമാനിച്ചു.
നിശ്ചിത എണ്ണം കോഴ്സുകൾക്ക് എൻ.ബി.എ അക്രഡിറ്റേഷൻ ഇല്ലാത്ത കോളജുകൾക്ക് പുതിയ കോഴ്സുകൾ അനുവദിക്കേണ്ടതില്ലെന്ന് സാേങ്കതിക സർവകലാശാല തീരുമാനിച്ചിരുന്നു.
എന്നാൽ സർവകലാശാല തീരുമാനത്തിനെതിരെ കോളജുകൾ ഹൈകോടതിയെ സമീപിച്ചു. കോടതി നിർദേശപ്രകാരം കോഴ്സുകൾക്ക് സർവകലാശാല താൽക്കാലിക അംഗീകാരം നൽകുകയും പ്രവേശനപരീക്ഷ കമീഷണർ ഒാപ്ഷൻ ക്ഷണിക്കുകയും ചെയ്തിരുന്നു.
ഹൈകോടതി വിധിക്കെതിരെ സർവകലാശാല സുപ്രീംകോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയുമായിരുന്നു. ഇതോടെ ഇൗ കോഴ്സുകളിലേക്ക് വിദ്യാർഥികൾ സമർപ്പിച്ച ഒാപ്ഷനുകൾ റദ്ദ് ചെയ്യാൻ വൈസ്ചാൻസലർ പ്രവേശന പരീക്ഷ കമീഷണർക്ക് കത്ത് നൽകി.
തുടർന്നാണ് 22 കോളജുകളിലെ 41 കോഴ്സുകളിലേക്കുള്ള ഒാപ്ഷൻ റദ്ദാക്കാൻ തീരുമാനിച്ചത്. ഇൗ കോഴ്സുകളിലേക്കുള്ള അലോട്ട്മെൻറ് സുപ്രീംകോടതിവിധിക്ക് വിധേയമായിരിക്കുമെന്ന് പ്രവേശനപരീക്ഷ കമീഷണർ നേരേത്ത അറിയിച്ചിരുന്നു. എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിൽ രണ്ടാം അലോട്ട്മെൻറിനായുള്ള ഒാപ്ഷൻ സമർപ്പണം ബുധനാഴ്ച വൈകീട്ട് അവസാനിച്ചിരുന്നു. അലോട്ട്മെൻറ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.