തിരുവനന്തപുരം: നേമത്തിനടുത്ത് മേലാംകോെട്ട ചട്ടമ്പിസ്വാമി സ്മാരക എൻ.എസ്.എസ് കരയോഗമന്ദിരത്തിനുനേരെ ആക്രമണം. കല്ലേറിൽ ചട്ടമ്പിസ്വാമിപ്രതിമയുടെ ചില്ല് തകർന്നു. മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരം പിഴുതെറിഞ്ഞ നിലയിലായിരുന്നു. പതാക നശിപ്പിക്കുകയും ചെയ്തു.
കരയോഗമന്ദിരത്തിൽ, എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പേരിൽ റീത്തും വെച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് വിവരം ആദ്യമറിഞ്ഞത്. ഇരുനില കെട്ടിടത്തിെൻറ ഒന്നാംനിലയിലാണ് പ്രതിമ സ്ഥിതിചെയ്യുന്നത്. ഇതിന് സമീപത്തായാണ് റീത്ത് െവച്ചിരുന്നത്.
ഇരുമ്പ് പൈപ്പിൽ നിർമിച്ച കൊടിമരം ഒടിച്ച നിലയിലാണ്. ഡെപ്യൂട്ടി പൊലീസ് കമീഷണർ ആദിത്യ, അസി. കമീഷണർ ജെ.കെ. ദിനിൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. ഫോറൻസിക് വിഭാഗവും തെളിവെടുപ്പ് നടത്തി. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് കരയോഗത്തിെൻറ നേതൃത്വത്തിൽ കഴിഞ്ഞദിവസം നാമജപ ഘോഷയാത്ര നടത്തിയിരുന്നതായി കരയോഗം സെക്രട്ടറി രവീന്ദ്രൻ നായർ പറഞ്ഞു.
എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡൻറ് എം. സംഗീത്കുമാറും മറ്റ് രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. സമാധാനാന്തരീക്ഷം തകർക്കാൻ സാമൂഹികവിരുദ്ധർ നടത്തിയ ശ്രമമാണോ ഇതെന്നും പൊലീസ് അന്വേഷിക്കുന്നു. കരയോഗത്തിനുനേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകീട്ട് കരയോഗാംഗങ്ങൾ പ്രകടനവും പൊതുയോഗവും നടത്തി.
മേലാംകോട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം നടത്തിയത് ബൈക്കിലെത്തിയ സംഘമെന്ന് സൂചന. സി.സി.ടി.വി പരിശോധനയിൽ മൂന്നംഗ സംഘം ബൈക്കിൽ പായുന്ന ദൃശ്യം പൊലീസിന് ലഭിച്ചെന്നാണ് വിവരം. എന്നാൽ, പ്രതികൾ ബൈക്കിലെത്തിയ സംഘമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് അന്വേഷണസംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.